മിന്നൽ ആക്രമണത്തിന്റെ ഓര്‍മ പുതുക്കി നാവികസേന; ലുലു മാളില്‍ പ്രദര്‍ശനം

Surgical-Strike
SHARE

പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ ഓര്‍മ പുതുക്കി നാവികസേനയുടെ എക്സിബിഷന്‍. യുദ്ധോപകരണങ്ങളുടെ മാതൃകകള്‍ക്ക് പുറമെ വിവിധ സൈനിക നീക്കങ്ങളുടെ വീഡിയോകളും പ്രദര്‍ശിപ്പിക്കുണ്ട്. കൊച്ചി ലുലു മാളില്‍ ദക്ഷിണ നാവികസേനാ സംഘടിപ്പിച്ചിരിക്കുന്ന എക്സിബിഷന്‍ നാളെ സമാപിക്കും. 

1971ന് ശേഷം നിയന്ത്രണരേഖ കടന്ന് ഇന്ത്യ പാക്കിസ്ഥാന് നേരെ ആക്രമണം നടത്തിയതിന്റെ രണ്ടാംവാര്‍ഷികത്തോടനുബന്ധിച്ചാണ് നാവികസേന കൊച്ചിയില്‍ എക്സിബിഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. പാക് അതിര്‍ത്തിക്കപ്പുറം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് ഇന്ത്യന്‍ സേനയുടെ അഭിമാനനേട്ടങ്ങളിലൊന്നാണ്. ആ അഭിമാനമുഹൂര്‍ത്തങ്ങള്‍ കൊച്ചി ലുലു മാളില്‍ എത്തുന്നവര്‍ക്ക് നേരിട്ട് അനുഭവിക്കാന്‍ കഴിയും. യുദ്ധവിമാനങ്ങളുടെയും കപ്പലുകളുടെയും യുദ്ധോപകരണങ്ങളുടെയും വിവിധ മാതൃകകളുണ്ട് ഇവിടെ. പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്കായി ഇതിന്റെയെല്ലാം പ്രവര്‍ത്തനങ്ങള്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ വിശദീകരിച്ച് കൊടുക്കുന്നുണ്ട്. 

ദക്ഷിണ നാവികസേനാ കമാന്‍ഡന്റ ചീഫ്, റിയര്‍ അഡ്മിറല്‍ ആര്‍.ജെ.നട്കര്‍ണി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനത്തോട് അനുബന്ധിച്ച് നാവിക സേനയുടെ മ്യൂസിക് ബാന്റ് സംഗീത വിരുന്നും ഒരുക്കുന്നുണ്ട്.

എക്സിബിഷന്‍ കാണാന്‍ ലുലു മാളില്‍ എത്തുന്നവര്‍ക്കായി അവിസ്മരണീയ നിമിഷങ്ങളാണ് നാവികസേന ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ സമ്മാനങ്ങള്‍ക്ക് പുറമെ സെല്‍ഫി എടുക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

MORE IN KERALA
SHOW MORE