കേരള ട്രാവല്‍ മാര്‍ട്ടിന്റെ 10-ാം എഡിഷന് നാളെ തുടക്കം

travelmart
SHARE

രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ പത്താമത് എഡിഷന് നാളെ കൊച്ചിയില്‍ തുടക്കം. വെല്ലിങ്ടണ്‍ െഎലന്‍ഡില്‍ നടക്കുന്ന മേളയുടെ ഒൗദ്യോഗിക ഉദ്ഘാടനം  ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നാളെ വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ട്രാവല്‍ മാര്‍ട്ട് ഞായറാഴ്ച സമാപിക്കും. 

പ്രളയശേഷമെത്തുന്ന ആദ്യ ട്രാവല്‍ മാര്‍ട്ടിലേക്ക് കേരളം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.  ട്രാവല്‍മാര്‍ട്ടില്‍ ടൂര്‍ ഒാപ്പറേറ്റര്‍, ഹോട്ടല്‍, റിസോര്‍ട്ട് , ഹോംസ്റ്റേ, ഹൗസ് ബോട്ട്, ആയുര്‍വേദ റിസോര്‍‌ട്ട് തുടങ്ങിയവയുടെ മുഖ്യപങ്കാളികള്‍ക്ക് ലോകോത്തര ബയര്‍മാരെയും സെല്ലര്‍മാരെയും നേരില്‍ കണ്ട് ബിസിനസ് സംസാരിക്കാം. വിദേത്തുനിന്നുമാത്രം 545പേരാണ് ട്രാവല്‍ മാര്‍ട്ടിെനത്തുന്നത്. യു.എസ്, റഷ്യ, ജപ്പാന്‍ , ചൈന, ഒാസ്ട്രേലിയ, ബ്രിട്ടണ്‍ തുടങ്ങി 66 വിദേശരാജ്യങ്ങളില്‍നിന്ന് ബയര്‍മാര്‍ എത്തും. ഇതുകൂടാതെ ആയിരത്തിയൊരുന്നൂറോളം ആഭ്യന്തര ബയര്‍മാരും മേളയിലെത്തും.

വെല്ലിങ്ടണ്‍ െഎലന്‍ഡിലെ സാമുദ്രിക, സാഗര കണ്‍വെന്‍ഷന്‍ സെന്ററുകളിലാണ് മാര്‍ട്ട് ക്രമീകരിച്ചിട്ടുള്ളത്. പ്രദര്‍ശനത്തിനും വാണിജ്യകൂടിക്കാഴ്ചകള്‍ക്കുമൊപ്പം  സംസ്ഥാനത്തിന്റെ ടൂറിസം മേഖലയെ വിലയിരുത്തുന്ന നാല് ശില്‍പ്പശാലയും ഇതോടൊപ്പ നടക്കും.

MORE IN KERALA
SHOW MORE