യാത്ര വൈകിയേക്കാം; പക്ഷെ ആയുസ് വർദ്ധിക്കും; നിർദേശവുമായി പൊലീസ്

kerala-police
SHARE

അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട അപകടങ്ങളിൽ ഭൂരിഭാഗവും രാത്രിയിലോ പുലർകാലത്തോ സംഭവിച്ചവയാണ്. അതിന് ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് സംഗീതസംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറിനും കുടുംബത്തിനും സംഭവിച്ച അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. കുടുംബാംഗങ്ങൾ ഒന്നിച്ചു മരണപ്പെടുകയോ അപകടത്തിലാവുകയോ ചെയ്യുന്ന മിക്ക അപകടങ്ങളുമുണ്ടാകുന്നത്‌ രാത്രിയിലാണ്‌. ഇത്തരം അപകടങ്ങൾ വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ രാത്രികാല ഡ്രൈവിംഗ് നടത്തുന്നവർക്ക് മാർഗനിർദേശങ്ങളുമായി കേരള പോലീസ് എത്തിയത്.

രാത്രിയിൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കേരള പോലീസിന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. ഉറക്കംതൂങ്ങുന്ന ഡ്രൈവർ മദ്യപിച്ചു വാഹനം ഓടിക്കുന്നയാളുടെ അത്രയും തന്നെ അപകടകാരിയായിരിക്കാമെന്നാണ് പോസ്റ്റിൽ പറയുന്നത്.  ദൂരയാത്രാ ഡ്രൈവിംഗിന് മുന്‍പായി നല്ല ഉറക്കം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക, ഏഴോ എട്ടോ മണിക്കൂർ‍ ഉറങ്ങിയതിനു ശേഷം മാത്രം നീണ്ട ഡ്രൈവിംഗ് തുടരുക.  രാത്രിയിലാണ്‌. അതിനു പ്രധാന കാരണം ഡ്രൈവറുടെ ഉറക്കമാണ്. വാഹനം ഓടിക്കുമ്പോൾ‍ ഉറക്കം തോന്നിയാൽ അപ്പോൾ തന്നെ വണ്ടി ഒതുക്കി ഇട്ട് അല്‍പ നേരം കിടന്നുറങ്ങുക. കഴിയുമെങ്കില്‍ രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും വാഹനമോടിക്കാതെയിരിക്കുവാന്‍ ശ്രമിക്കുക, സ്വാഭാവികമായി ഉറങ്ങാനുള്ള പ്രവണത ഈ സമയത്ത് കൂടുതൽ ഉണ്ടാകും. എതിരെ വരുന്നവർ ചിലപ്പോൾ ഉറക്കം തൂങ്ങിയും അമിത വേഗതയിലും ഒക്കെ ആയിരിക്കും വരുന്നത്. രാത്രിയും പുലർച്ചയും ആണ് വലിയ അപകടങ്ങൾ പതിയിരിക്കുന്നതെന്നും പോലീസ് മുന്നറിയിപ്പ് നല്കുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

MORE IN KERALA
SHOW MORE