കന്യാസ്ത്രീകളോട് അനുഭാവസമരം; ജോയ്മാത്യുവിനെതിരെ കേസ്

joy-mathew
SHARE

കന്യാസ്ത്രീകളുടെ സമരത്തിന്   അനുഭാവം പ്രകടിപ്പിച്ചതിന്റെ പേരില്‍   നടന്‍ ജോയ് മാത്യുവിനും  സാംസ്ക്കാരികപ്രവര്‍ത്തകര്‍ക്കുമെതിരെ  കോഴിക്കോട് ടൗണ്‍ പൊലീസിന്റെ കേസ്.  പ്രകടനത്തിന് നിരോധനമുള്ള മിഠായിത്തെരുവില്‍  പ്രതിഷേധം  സംഘടിപ്പിച്ചുവെന്ന വകുപ്പിലാണ്  കേസെടുത്തിരിക്കുന്നത്.  ജനകീയപ്രതിഷേധങ്ങള്‍ക്കെതിരായ പൊലീസ് നടപടികളെ വകവെക്കില്ലെന്ന്  ജോയിമാത്യു പ്രതികരിച്ചു.   

ജലന്തര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ സമരം നടത്തിയ  കന്യാസ്ത്രീകള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച്  കഴിഞ്ഞ ബുധനാഴ്ചയാണ് ജോയ് മാത്യുവിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം സംഘടിപ്പിച്ചത്.  പ്രതിഷേധം കടന്നുപോയ മിഠായത്തെരുവില്‍  പ്രകടനങ്ങള്‍ക്ക ് വിലക്കുണ്ടെന്ന പേരിലാണ്  ടൗണ്‍ പൊലീസിന്റെ കേസ്    ജോയ് മാത്യുവിനെയും കണ്ടാലറിയാവുന്ന ഇരുപതാളുകള്‍ക്കെതിരെയുമാണ്  നടപടി.  

മിഠായിത്തെരുവില്‍  തെരുവ്ഗായകരെ  തടയുകയും   നിയമനടപടികള്‍ സ്വീകരിക്കുകയും  ചെയ്യുന്നതിനെതിര നഗരത്തില്‍   പ്രതിഷേധം  ശ്കതമാകുന്നതിനിടെയാണ്   ഇതേ പേരില്‍  സാംസ്ക്കാരികപ്രവര്‍ത്തകര്‍ക്കെതിരെയും  പൊലീസ്  നീങ്ങുന്നത്. ജില്ലാഭരണ്കൂടവും  കോര്‍പ്പറേഷന്‍  കൗണ്‍സിലും മിഠായിത്തെരുവില്‍  അപ്രഖ്യാപിതവിലക്കേര്‍പ്പെടുത്തിയെന്നാണ്   പരാതി ഉയരുന്നത്.  കൊച്ചിയിലെ സമരം വിജയകരമായി അവസാനിച്ചതിന്  പിന്നാലെയാണ്   കോഴിക്കോട്ട്   അനുഭാവസമരം  നടത്തിയവര്‍്ക്കെതിരെയും  പൊലീസ്  നടപടികള്‍ മറ്റൊരു പേരില്‍  മുറുകുന്നത്.  

MORE IN KERALA
SHOW MORE