എംടിക്ക് സ്നേഹോപകാരം; നെൽക്കതിർക്കുലകളുമായി കുട്ടികൾ

mt-students
SHARE

എം.ടി വാസുദേവന്‍നായര്‍ക്ക് സ്നേഹോപഹാരവുമായി തിരുവനന്തപുരം മലയാളം പള്ളിക്കൂടത്തിലെ കുട്ടികള്‍. എം.ടിയുടെ വാക്കുകള്‍ കേരളത്തിന്റെ ഔദ്യോഗിക ഭാഷാ പ്രതി‍ജ്ഞയായി പ്രഖ്യാപിച്ചതിലുള്ള സന്തോഷം അറിയിക്കാനാണ് 101 നെല്‍കതിര്‍ക്കുലകളുമായി കുട്ടികള്‍ എത്തിയത്

മലയാളം പള്ളിക്കൂടത്തിലെ ബ്ലാക്ക് ബോര്‍ഡില്‍ എം.ടി എഴുതിയ ഈ വരികളാണ് സര്‍ക്കാര്‍ ഒദ്യോഗിക ഭാഷാ പ്രതിജ്ഞയായി പ്രഖ്യാപിച്ചത്.അതിനുള്ള സന്തോഷവും ആദരവും അറിയിക്കാനാണ് തിരുവനന്തപുരത്തുനിന്ന് കുരുന്നുകള്‍ എത്തിയത്.കൈയില്‍ പ്രിയകഥാകാരന് ഒരു സമ്മാനവും കരുതിയിരുന്നു.

ഭാഷാ പിതാവിന്റെ മണ്ണില്‍ ആദ്യമെത്തിയതിന്റെ കൗതുകം കുട്ടികളുടെ മുഖത്തും കാണാം.

എഴുത്തഛന്‍ മുതല്‍ സുഗതകുമാരി വരെയുള്ള കവികളുടെ കവിതാഭാഗങ്ങള്‍ കോര്‍ത്തിണക്കി കാവ്യത്തിരുവാതിരയും കുട്ടികള്‍ എം.ടിക്കു മുന്നില്‍ അവതരിപ്പിച്ചു

MORE IN KERALA
SHOW MORE