കല്ലെറിഞ്ഞു കൊന്നോളൂ, എന്നാലും സംഘിയെന്ന് വിളിക്കല്ലേ; ‘ഇടതരോ’ട് ശാരദക്കുട്ടി

saradakutty-bharathikutty
SHARE

വ്യക്തമായ നിലപടുകൾ സമൂഹമാധ്യമത്തില്‍ തുറന്നെഴുതുന്ന എഴുത്തുകാരിയാണ് എസ്.ശാരദക്കുട്ടി. ഇടതുപക്ഷമോ വലതുപക്ഷമോ എന്ന് ഭേദമില്ലാതെ ഭുരുഭാഗം വിഷയങ്ങളിലും അവർ തന്റെ അഭിപ്രായം ഉറക്കെപ്പറയും. ശാരദക്കുട്ടിയുടെ അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കാറുമുണ്ട്. വിമർശനവും പരിഹാസവുമായി രംഗത്തെത്തുന്നവരും നിരവധി.

എന്നാല്‍ ‍ഇടതുപക്ഷത്തെയോ സർക്കാരിനെയോ ആശയപരമായി എതിർത്താൽ ഉടൻ സംഘിയാക്കരുതെന്ന അഭ്യർത്ഥനയുമായി രംഗത്തു വന്നിരിക്കുകയാണ് ശാരദക്കുട്ടി. സംഘിയായി ചിത്രീകരിക്കുന്നതിലും വലിയ അപമാനം തനിക്കു വരാനില്ലെന്ന് ശാരക്കുട്ടി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ആശയപരമായി സി.പി.എമ്മിനെയോ സര്‍ക്കാരിനെയോ എതിര്‍ത്താലുടന്‍ സംഘിയാക്കല്ലേ. അതില്‍ ഭേദം വയറ്റിലൊരു കല്ലു കെട്ടി വല്ല കയത്തിലും താഴ്ത്തുകയാ. പരസ്യമായി കല്ലെറിഞ്ഞു കൊന്നാലും സംഘിയെന്നു പറഞ്ഞാക്ഷേപിക്കരുത്.. കാരണം ചോദിച്ചാല്‍ അതെനിക്കപമാനമാ.. അത്ര തന്നെ.ഇടതുപക്ഷത്തെ തുറന്നെതിര്‍ക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ആവിഷ്‌കാരസ്വാതന്ത്ര്യവുമാണെനിക്കു വേണ്ടത്. ശാരക്കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. 

ബിഷപ്പ് ഫ്രാങ്കോ വിഷയത്തിൽ വിമർശനക്കുറിപ്പിട്ടതിനു സമൂഹമാധ്യമങ്ങളിൽ നിരവധി ആക്ഷേപങ്ങളും വിമർശനങ്ങളും ശാരദക്കുട്ടിക്ക് കേൾക്കേണ്ടി വന്നിരുന്നു. ഫ്രാങ്കോയെ ചോദ്യം ചെയ്യുന്നതിലെ ഒരുക്കങ്ങളിൽ കാണുന്ന ആർഭാടങ്ങൾ ആശങ്കയുണ്ടാക്കുന്നു. തെരുവിൽ സ്ത്രീകൾ നീതിക്കുവേണ്ടി ഉണ്ണാതെയും ഉറങ്ങാതെയും ഇരിക്കുമ്പോൾ അവർക്ക് ഒരാശ്വാസവും ബലവുമായി സർക്കാരിനെ പ്രതിനിധീകരിച്ച് ഒരാൾ പോലും, ഒരു സ്ത്രീ പോലും പന്തലിലെത്തുന്നില്ല എന്നത് നിരാശയുണ്ടാക്കുന്നു. നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട് എന്നു പറയാൻ അവസാന നിമിഷത്തിലെങ്കിലും അങ്ങോട്ടു പോകാൻ കഴിയാതിരിക്കുന്ന, അധികാര പദവികളിലിരിക്കുന്ന സ്ത്രീകളെ ഓർത്ത് സഹതാപമുണ്ടെന്നായിരുന്നു ഫ്രാങ്കോ വിഷയത്തിൽ ശാരദക്കുട്ടിയുടെ കുറിപ്പ്. ഇതിനെതിരെയാണ് ഒരു വിഭാഗം സര്‍ക്കാര്‍ അനുകൂലികള്‍ വിമര്‍ശനവുമായി കളം നിറഞ്ഞത്. 

MORE IN KERALA
SHOW MORE