ചാലിയാറിലും സമീപത്തും ആശങ്കയുയർത്തി ജലനിരപ്പ് താഴ്ന്നു; പരിശോധിക്കാൻ വിദഗ്ധസംഘം

Chaliyar-waterlevel
SHARE

ചാലിയാറിലും സമീപപ്രദേശത്തെയും ജലനിരപ്പ് താഴ്ന്നതില്‍ ആശങ്കയുയര്‍ന്ന സാഹചര്യത്തില്‍ സി.ഡബ്ലിയു. ആര്‍.ഡി.എമ്മിലെ വിദഗ്ധസംഘം പരിശോധന നടത്തി.  ജലനിരപ്പ് അപ്രതീക്ഷിതമായി കുറഞ്ഞത് പരിശോധിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു സംഘമെത്തിയത്.

പുഴയിലേയും സമീപഗ്രാമങ്ങളിലെ ജലസ്രോതസുകളിലും ജലനിരപ്പു താഴ്ന്നതിന് കാലാവസ്ഥവ്യതിയാനവുമായി ബന്ധമുണ്ടോ എന്നാണ് ദിവസങ്ങളായുളള സംശയം. കേരളത്തില്‍ മഴമൂലം പുഴകളില്‍ ഉയരുന്ന വെളളം മണിക്കൂറുകള്‍ക്കുളളില്‍ ഒഴുകി കടലിലെത്തുന്നതില്‍ അല്‍ഭുതമില്ലെന്നാണ് വിദഗ്ധസംഘത്തിന്റെ വിലയിരുത്തല്‍. മഴ കുറഞ്ഞതോടെ പുഴയിലെ ജലനിരപ്പും താഴ്ന്നു. പുഴയിലേയും പരിസരത്തെ ജലസ്രോതസുകളിലേയും ജലനിരപ്പ് നിലനിര്‍ത്താന്‍ തടയണകള്‍ നിര്‍മിക്കണമെന്നാണ് വിദഗ്ധസംഘത്തിന്റെ അഭിപ്രായം.

വാഴക്കാട്, എടവണ്ണപ്പാറ ഭാഗങ്ങളിലെ കിണറുകളിലും പരിശോധന നടത്തി. മഴക്കാലത്ത് ചാലിയാറിന്റെ തീരപ്രദേശങ്ങളില്‍ ജലവിതാനം ഉറപ്പാക്കാന്‍ പുഴയിലും കൈവഴിയായ തോടുകളിലുമെല്ലാം തടയണകള്‍ നിര്‍മിക്കണമെന്നും അഭിപ്രായപ്പെട്ടു. കവണക്കല്ല് റഗുലേറ്ററിന്റെ ഷട്ടറുകള്‍ അടച്ചതോടെ പരിസരത്തെല്ലാം ജലനിരപ്പ് ഉയരുന്നുണ്ടെന്നാണ് നാട്ടുകാരുടെ സാക്ഷ്യം. 

MORE IN KERALA
SHOW MORE