പ്രളയത്തില്‍ യേശുദാസിനെ കാണാനില്ലെന്ന് പി.സി.ജോര്‍ജ്; തിരുത്തി മുഖ്യമന്ത്രി: വിഡിയോ

pc-on-yesudas
SHARE

കേരളം ഇതുവരെ കാണാത്ത പ്രക്യതി ദുരന്തമാണ് നേരിട്ടത്. ഇത് ചര്‍ച്ച ചെയ്യാനാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചത്. പ്രളയക്കെടുതി കാരണം കേരളത്തിനുണ്ടായ നഷ്ടം മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. എന്നാൽ പ്രളയം മനുഷ്യനിർമ്മിത ദുരന്തമാണന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.

എന്നാൽ ഇതിനിടയിലാണ് കേരളത്തിലെ സാഹത്യ നായകരെയും ഗാനഗന്ധർവ്വൻ യേശുദാസിനെയും ദുരന്തസമയത്ത് കണ്ടില്ലെന്ന് പ്രസംഗത്തില്‍ പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ്ജ് ഉന്നയിച്ചത്. നിയമസഭയിൽ മുവാറ്റുപ്പുഴ എംഎൽഎ എൽദോ ഏബ്രഹാം സംസാരിക്കുന്നതിനിടെയിലായിരുന്നു പിസിയുടെ ചോദ്യം. പ്രളയകാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പോലും കേരളത്തിന് സഹായവുമായി എത്തി. എന്നാൽ ഇവരെപോലെയുള്ളവർ മാറി നിൽക്കുന്നത് ശരിയാണോ എന്നും പി.സി ജോര്‍ജ്ജ് ചോദിച്ചു.

അതേസമയം യേശുദാസ് തന്നെ വിളിച്ചെന്നും കേരളത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇപ്പോൾ അദ്ദേഹം അമേരിക്കയിലാണ്. കേരളത്തിനൊപ്പം ഉണ്ടാകുമെന്ന് തന്നെ യേശുദാസ് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

MORE IN KERALA
SHOW MORE