'വില്ലൻ’ അല്ല ‘നായകൻ’; പ്രളയവഴികളില്‍ കയ്യടി നേടി ടിപ്പർ ലോറികൾ

INDIA-WEATHER-FLOOD
SHARE

'ആളെക്കൊല്ലി' എന്ന ചീത്തപ്പേര് വർഷങ്ങളായി കേൾക്കുന്നവരാണ്  ടിപ്പര്‍ ലോറികൾ. ആ ചീത്തപേരു തിരുത്താൻ അവർക്കും കിട്ടി അവസരം. തങ്ങളുടെയുള്ളിലും മനസാക്ഷിയും കരുണയുമുള്ള ഒരു ഹൃദയമുണ്ടെന്ന് അവര്‍ തെളിയിച്ചിരിക്കുന്നു. പ്രളയത്തിൽ മുങ്ങിയ കേരളത്തെ രക്ഷിച്ചതിൽ ഈ വാഹനങ്ങൾക്കു വലിയ പങ്കുണ്ട്. 

പ്രളയത്തില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മറ്റ് വാഹനങ്ങള്‍ക്ക് എത്താൻ കഴിയാതെ വന്നപ്പോൾ രക്ഷക്കെതിയത് വലിയ ടിപ്പറുകളാണ്. രക്ഷാദൗത്യവുമായി വെള്ളക്കെട്ടുകള്‍ക്ക് മുകളിലൂടെ അനായാസം പായാൻ ഇവക്ക് കഴിയുമെന്ന് തെളയിച്ചു‍. വാഹനത്തിന്‍റെ ഉയരവും ഉയര്‍ന്നു നില്‍ക്കുന്ന സൈലന്‍സറുകളുമാണ് ടോറസ് ലോറികളെ വെള്ളക്കെട്ടുകളില്‍ രക്ഷകനാക്കിയത്. മണിക്കൂറുകൾ കൊണ്ട് ആയിരങ്ങളുടെ ജീവൻ രക്ഷിച്ചു. 

tipper-loory-on-flood-2

കേരള ടിപ്പര്‍ ടോറസ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്.  അഞ്ഞൂറോളം ടോറസുകളാണ് പ്രളയബാധിത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നത്. ജനങ്ങളെ രക്ഷിച്ച് ക്യാമ്പുകളില്‍ എത്തിക്കുന്നതിനും ഭക്ഷണവും സന്നദ്ധപ്രവര്‍ത്തകരെയും രക്ഷാസേനയെയുമൊക്കെ എത്തിക്കുന്നതിനും ടോറസുകളാണ് ഉപയോഗിക്കുന്നത്.

മൽസ്യത്തൊഴിലാളികളെ പോലെ തന്നെ ഈ വാഹനങ്ങൾക്കും രക്ഷാപ്രവർത്തനത്തില്‍ വലിയ പങ്കുണ്ട്. ചെളി നിറഞ്ഞ പാതയിലൂടെ വഴിയിലും, ഒരാൾ പൊക്കത്തിൽ വെള്ളം ഉള്ള വഴിയിലും, മനോധൈര്യം മാത്രം മുറുകെ പിടിച്ചാണ് വാഹനമോടിച്ചത്. നാടാകെ വിഴുങ്ങിയ പ്രളയത്തെ തോൽപ്പിച്ച് നാട്ടുകാരെ രക്ഷിച്ചതിന്റെ അഭിമാനത്തിലാണ് ടിപ്പർ തൊഴിലാളികളും ഉടമകളും

tipper-loory-on-flood-1

കൂടുതൽ നേരം വെള്ളത്തിലൂടെ സഞ്ചരിച്ച വാഹനങ്ങൾക്ക് ചിലപ്പോൾ ലക്ഷങ്ങളുടെ നഷ്ടമുണ്ടാകും ഇതെല്ലാം സഹിച്ചുകൊണ്ട് ഒരേമനസായി നിന്നുകൊണ്ടായിരുന്നു ഈ ടിപ്പറുകളുടെ രക്ഷാപ്രവർത്തനം. രക്ഷപ്രവർത്തനത്തിന് ഇറങ്ങിയ ടിപ്പറുകൾക്ക് വേണ്ട സഹായങ്ങൾ ചെയ്യുമെന്ന് ഭാരത് ബെൻസ് അറിയിച്ചിട്ടുണ്ട്. വെള്ളം കയറി തകരാറിലായ ടിപ്പറുകള്‍ക്ക് സർവീസ് സഹായങ്ങൾ ചെയ്തു നൽകും എന്നാണ് കമ്പനി അറിയിച്ചത്.

MORE IN KERALA
SHOW MORE