പൂട്ട് പൊളിച്ച് സാഹസിക രക്ഷാപ്രവർത്തനം, വൃദ്ധയെ പുറത്തെത്തിച്ചു

old-woman-rescue
SHARE

മഹാപ്രളയത്തെ ഒരുമയോടെ നേരിട്ട് അതിജീവിക്കാനുള്ള ശ്രമത്തിലാണ് കേരളം. പ്രളയബാധിത മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അസ്വസ്ഥമായ മനസ്സുകളിലേക്ക് പ്രതീക്ഷയെത്തിക്കുന്ന പല വാർത്തകളും പുറത്തുവരുന്നുണ്ട്. അപ്പോഴും പലയിടങ്ങളിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സര്‍ക്കാർ സംവിധാനങ്ങൾക്കൊപ്പം സംഘടനകളും വ്യക്തികളുമെല്ലാം രക്ഷാപ്രവർത്തനത്തിന് സജീവമായി രംഗത്തുണ്ട്. സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കുക എന്ന അറിയിപ്പാണ് ഇവരെല്ലാം നൽകുന്നത്.

ഇതിനിടെ മഹാപ്രളയത്തിന്‍റെ തീവ്രത മനസ്സിലാക്കാതെ വീട്ടിൽ നിന്നും ഇറങ്ങാതിരുന്ന ഇരുന്ന വൃദ്ധയായ സ്ത്രീയെ സാഹസികമായി പൂട്ട് പൊളിച്ചു അകത്തുകേറി രക്ഷപെടുത്തിയ വിഡിയോ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ ആദിക്കാട്ടുകുളങ്ങരയിലാണ് സംഭവം. ''എത്ര നേരമായി ഞങ്ങൾ വിളിക്കുന്നു അമ്മേ, എന്താ പുറത്തേക്കു വരാത്തത്, വെള്ളം കയറുന്നത് കണ്ടില്ലേ'' എന്ന് രക്ഷിക്കാനെത്തിയവർ പറയുന്നത് വിഡിയോയില്‍ കേൾക്കാം. 

ഒരു പറ്റം സുഹൃത്തുക്കളും കേരളാ പോലീസും സമയോചിതമായി ഇടപെട്ടതിന്‍റെ ഫലമായാണ് ഇവരെ പുറത്തെത്തിക്കാനായത്. 

MORE IN KERALA
SHOW MORE