അപകടം, കേരളത്തിലേക്ക് യാത്ര വേണ്ട; അമേരിക്കൻ പൗരന്മാർക്ക് നിർദേശം

america-flood
SHARE

കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കാൻ അമേരിക്കൻ പൗരന്മാര്‍‍ക്ക് നിർദേശം. പ്രളയബാധിത മേഖലയായ കേരളം സന്ദർശിക്കുന്നത് അപകടമാണെന്നാണ് നിർദേശത്തിൽ പറയുന്നത്. വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മണ്ണിടിച്ചിലും രൂക്ഷമായ കേരളച്ചിലെ എല്ലാ പ്രദേശങ്ങളിലേക്കും അമേരിക്കന്‍ പൗരന്മാർ ആരും തന്നെ യാത്ര ചെയ്യരുതെന്നാണ് നിർദേശം.

കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിൽ തുടരുന്ന ശക്തമായ മഴയിലും മണ്ണിടിച്ചിലിലും 26 പേരുടെ ജീവനാണ് നഷ്ടമായത്. കേരളത്തിലെ 24 ഡാമുകളും തുറന്നു. ഇന്നും സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. പ്രശ്നം അതിഗുരുതരമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത്.

സംസ്ഥാനത്തെ അവസ്ഥ രൂക്ഷമായതോടെ ഇടുക്കി അടക്കമുള്ള പല സ്ഥലങ്ങളിലേക്കും വിനോദ സഞ്ചാരം നിർത്തി വച്ചിരിക്കുകയാണ്. ചരക്ക് വാഹന ഗതാഗതവും നിരോധിച്ചു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.