ആർത്തലച്ച് പ്രളയം; കേരളത്തിന് സുരക്ഷയേകി ഫെയ്സ്ബുക്ക് സേഫ്റ്റി ചെക്ക്

facebook-check
SHARE

കേരളത്തിൽ ശക്തമായ പ്രളയവും പേമാരിയും നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. മലയോര മേഖലകളും താഴ്ന്ന പ്രദേശങ്ങളും അപകടസാധ്യത പ്രദേശങ്ങളായി മാറിയിരിക്കുന്നു. കേരളത്തിലെ ഡാമുകളുടെ ഷട്ടറുകൾ തുറന്നതോടെ അപകടഭീതിയും കൂടിയിരിക്കുകയാണ്. കനത്ത മഴയിലും മണ്ണിടിച്ചിലിലും പല പ്രദേശങ്ങളും ഒറ്റപ്പെട്ട് കിടക്കുകയാണ്. ഈ സാഹചര്യത്തിൽ കേരളീയരുടെ രക്ഷയ്ക്കായി ഫെയ്സ്ബുക്കിന്റെ സേഫ്റ്റി ചെക്ക് ഫീച്ചർ ആക്ടിവേറ്റ് ചെയ്തു. പേമാരിയിലും പ്രളയത്തിലും കുടുങ്ങിയവർ സുരക്ഷിതരാണോ എന്ന് അറിയാന്‍ ഫലപ്രദമാണ് ഫെയ്സ്ബുക്കിന്റെ സേഫ്റ്റി ചെക്ക്.

ഈ സംവിധാനം ആക്ടിവേറ്റ് ആയി തുടങ്ങിയത് മുതൽ നിരവധിപേരാണ് താൻ സുരക്ഷിതരാണ് എന്ന് സേഫ്റ്റി ചെക്ക് വഴി അറിയിച്ചു തുടങ്ങിയിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ കുടുങ്ങി കിടക്കുന്നവർക്കാണ് ഇത് ആശ്വാസമായത്. ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ താൻ സുരക്ഷിതരാണ് എന്ന് അറിയിക്കാൻ ഇത് സഹായിക്കുന്നുണ്ട്. 

'ദ ഫ്ലഡിങ് എക്രോസ് കേരള, ഇന്ത്യ' എന്ന പേജിലൂടെയാണ് സേഫ്റ്റി ചെക്ക് ചെയ്യാൻ പറ്റുന്നത്. ഞാൻ സുരക്ഷിതനാണ് എന്ന് ഇതിൽ മാർക്ക് ചെയ്യണം. സഹായം ആവശ്യമാണെങ്കിൽ അതും മാര്‍ക്ക് ചെയ്യാം. 

പ്രകൃതി ദുരന്തങ്ങളിൽ അകപ്പെടുന്ന ആളുകൾക്ക് തങ്ങൾ സുരക്ഷിതരാണെന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും ലോകത്തിന്റെ ഏതു കോണിൽ നിന്നും അറിയിക്കാനുള്ള സേവനമാണ് ഫെയ്സ്ബുക് 'സേഫ്റ്റി ചെക്ക്‌'. ഇതുവരെ പ്രകൃതി ദുരന്തങ്ങളിൽ മാത്രമാണ് സേഫ്റ്റി ചെക്ക്‌ ഉപയോഗിച്ചിരുന്നതെങ്കിലും പിന്നീട് മറ്റു ദുരന്തങ്ങളോടു അനുബന്ധിച്ചും ഈ ഫീച്ചർ ഫെയ്സ്ബുക് ഏർപ്പെടുത്തി തുടങ്ങി. കഴിഞ്ഞ തവണ ചെന്നൈയിൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ ഫെയ്സ്ബുക്ക് സേഫ്റ്റി ചെക്ക് വഴി നിരവധിയാളുകളാണ് സഹായം തേടിയത്. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.