കലൈജ്ഞര്‍ കരുണാനിധിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് കൊച്ചി വാതുരുത്തിയിലെ തമിഴ്മക്കൾ

vathuruthi-kochi
SHARE

കലൈജ്ഞര്‍ കരുണാനിധിക്ക്  ആദരാഞ്ജലിയര്‍പ്പിച്ച് കൊച്ചി വാതുരുത്തിയിലെ തമിഴ്മക്കള്‍. കരുണാനിധിയുടെ സംസ്കാരസ്ഥലത്തിന്റെപേരില്‍  ഡി.എം.കെ – എ.െഎ.എ.ഡി.എം.കെ തര്‍ക്കം തമിഴ്നാട്ടില്‍ കൊടുമ്പിരികൊണ്ടപ്പോഴും കൊച്ചിയില്‍ കലൈജ്ഞര്‍ക്ക് ഇരുപാര്‍ട്ടിക്കാരും ആദരമര്‍പ്പിച്ചു.

കരുണാനിധിയെന്ന രാഷ്ട്രീയക്കാരനെ അറിയുന്നതിനുമുന്‍പെ അദ്ദേഹത്തിലെ സിനിമാക്കാരനെ ഇഷ്ടപ്പെട്ട തമിഴ്മക്കള്‍.  പില്‍ക്കാലത്ത് ഡി.എം.കെ രാഷ്ട്രീയത്തിനൊപ്പം  തമിഴ്നാടിന്റെ മുഖ്യമന്ത്രിയായ കരുണാനിധി ഒരിക്കല്‍ കൊച്ചി വാതുരുത്തിയിലെ ഈ തമിഴ്കോളനിയിലും വന്നിരുന്നു.  ഡി.എം.കെയുടെ പതാക ഉയര്‍ത്താനെത്തിയ കരുണാനിധിക്ക് പക്ഷെ കാറില്‍നിന്നിറങ്ങാന്‍ കഴിഞ്ഞില്ലെന്ന് വാതുരുത്തിക്കാര്‍ ഒാര്‍ക്കുന്നു.

വാതുരുത്തി കോളനിയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന AIADMK.കാര്‍ക്കും കരുണാനിധിയെന്ന അവരുടെ മുന്‍ മുഖ്യമന്ത്രിയെക്കുറിച്ച്  നല്ലത് മാത്രമെ ഒാര്‍ക്കാനുള്ളു. കലൈജ്ഞറുടെ സംസ്കാരച്ചടങ്ങുകള്‍ക്കൊപ്പം തലമുണ്ഡനം ചെയ്യാനൊരുങ്ങി കാതങ്ങള്‍ക്കകലെനിന്ന് ആദരവ് അര്‍പിക്കുകയാണ് കൊച്ചിയിലെ തമിഴ്മക്കള്‍.

MORE IN KERALA
SHOW MORE