ജെ.മേഴ്സിക്കുട്ടിയമ്മയ്ക്കു നേരെ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ കരിങ്കൊടി

mercykuttiamma-blackflag-t
SHARE

ചാവക്കാട് കടപ്പുറത്ത് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്കു നേരെ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ കരിങ്കൊടി. പൊലീസ് ലാത്തിവീശി. ജില്ലയില്‍ കടല്‍ക്ഷോഭത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ കൊടുങ്ങല്ലൂര്‍ എറിയാട്, ഏങ്ങണ്ടിയൂര്‍ ഏത്തായ് തുടങ്ങി തീരങ്ങള്‍ സന്ദര്‍ശിക്കാതെ മന്ത്രി മടങ്ങി.  

മല്‍സ്യകൃഷി ഫാം ഉദ്ഘാടനം ചെയ്യാനാണ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ചാവക്കാട്ട് എത്തിയത്. കടല്‍ക്ഷോഭ ബാധിത പ്രദേശങ്ങള്‍ സ്ഥലം എം.എല്‍.എ സന്ദര്‍ശിക്കാത്തതിന് എതിരെ പ്രതിഷേധം നിലനിന്നിരുന്നു. നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. ഈ രോഷമാണ് മന്ത്രിയ്ക്കു നേരെ ഉയര്‍ന്നത്. മന്ത്രിയുടെ വാഹനത്തിനു മുമ്പില്‍ കരിങ്കൊടി ഉയര്‍ത്തിയ പ്രതിഷേധക്കാരെ ലാത്തിവീശിയാണ് നീക്കിയത്. രണ്ടു പേര്‍ക്ക് പരുക്കേറ്റു. ഏഴു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു വിട്ടു. തളിക്കുളം നമ്പാന്‍ കടവില്‍ കടല്‍ക്ഷോഭമുണ്ടായ പ്രദേശം മന്ത്രി സന്ദര്‍ശിച്ചു. പക്ഷേ, കൂടുതല്‍ നാശംവിതച്ച എറിയാട് മേഖല സന്ദര്‍ശിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കി.

കടല്‍ക്ഷോഭ ബാധിത പ്രദേശങ്ങള്‍ മൂന്നു ദിവസമെടുത്ത് ജില്ലാ കലക്ടര്‍ ടി.വി.അനുപമ സന്ദര്‍ശിച്ചിരുന്നു. കലക്ടറുടെ സന്ദര്‍ശനത്തിന് ശേഷമാണ് തീരദേശവാസികളുടെ പ്രതിഷേധം അല്‍പമെങ്കിലും തണുത്തത്.

MORE IN KERALA
SHOW MORE