തുഷാരഗി വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പ് രാജ്യാന്തരതലത്തിലേക്കുയര്‍ത്താന്‍ നീക്കം

kayaking-t
SHARE

കോഴിക്കോട്  തുഷാരഗിരിയില്‍ നടക്കുന്ന വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പ് രാജ്യാന്തരതലത്തിലേക്കുയര്‍ത്താന്‍ സംസ്ഥാന ടൂറിസം വകുപ്പ് നീക്കം തുടങ്ങി.  മണ്‍സൂണ്‍ ടൂറിസത്തിന്റെ പ്രധാന േകന്ദ്രമാക്കി കയാക്കിങ് വേദികളെ മാറ്റാനാണ് തീരുമാനം

കുത്തിയൊഴുകുന്ന പുഴയെ കീറിമുറിച്ച്  വിജയകൊടിനാട്ടാന്‍ ഇത്തവണ ഇരുപത് രാജ്യങ്ങളില്‍ നിന്നാണ് കയാക്കിങ് താരങ്ങളെത്തിയിരിക്കുന്നത്. ന്യൂസിലാന്റില്‍ നിന്നുള്ള ഒളിംപ്യന്‍ ൈമക്ക് ഡോവ്സണ്‍ അടക്കമുള്ളവര്‍ പരിശീലനവും തുടങ്ങി. ഓരോ വര്‍ഷവും മല്‍സരിക്കാനെത്തുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടെന്ന് താരങ്ങള്‍ തന്നെ സമ്മതിക്കുന്നു.

മഴകനത്തത് സാഹസികതയെ പരകോടയിലെത്തിക്കുമെന്നാണ് താരങ്ങള്‍ ഒന്നടങ്കം പറയുന്നത്. ഉത്തരേന്ത്യയിലെ ഹിമാലയന്‍ നദികളേക്കാള്‍ കേരളത്തിലെ ചൂടുള്ള വെള്ളമാണ് കയാക്കിങിന് ഉത്തമമെന്ന് മേളയുടെ സുരക്ഷ ചുമതലയുള്ളവരും  പറയുന്നു

വിദേശികളുടെ ഈ പങ്കാളിത്തം കണ്ടാണ് സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുന്നത്. നാളെ ഉല്‍ഘാടനത്തിനെത്തുന്ന വിനോദസഞ്ചാരവകുപ്പ് മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ ഈപ്രഖ്യാപനം നടത്തും

MORE IN KERALA
SHOW MORE