കനത്ത മഴ; കോഴിക്കോടിന്റെ മലയോര മേഖലയില്‍ വൻ കൃഷിനാശം

kozhikode-rain-t
SHARE

കനത്ത മഴയില്‍ കോഴിക്കോടിന്റെ മലയോര മേഖലയില്‍ മാത്രം രണ്ട് കോടിയിലധികം രൂപയുടെ കൃഷിനാശം. ഇരുപത്തി ആറ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. റോഡ് തകര്‍ന്ന് പല സ്ഥലങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. 

പലയിടത്തും പുഴയേത് കൃഷിയിടമേതെന്ന സംശയമാണ് കാഴ്ചയില്‍. മാവൂര്‍, ചേന്ദമംഗലം, പുല്‍പ്പറമ്പ് മേഖലയില്‍ മാത്രം എട്ട് ഹെക്ടറിലധികം വാഴയും കവുങ്ങും വെള്ളത്തിനടിയിലായി. പലയിടത്തും റോഡ് തകര്‍ന്നത് യാത്രാദുരിതം കൂട്ടി. 26 വീടുകള്‍ പൂര്‍ണമായും നാല്‍പത് വീടുകള്‍ ഭാഗികമായും തകര്‍ന്നു. 

കൊയിലാണ്ടി, ഉള്യേരി, വടകര എന്നിവിടങ്ങളിലും വ്യാപക നാശമുണ്ടായി. ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞതിനാല്‍ മാവൂര്‍ മേഖലയില തോടുകളും താഴ്ന്ന പ്രദേശവും വെള്ളത്തിനടിയിലായി. മുക്കം കാരമൂലയില്‍ പാലം തകര്‍ന്ന് വാഹനയാത്ര പൂര്‍ണമായും തടസപ്പെട്ടു. ഒരുമാസം മുന്‍പ് കനത്ത മഴയില്‍ വെള്ളം കയറിയ മേഖലയിലാണ് വീണ്ടും ദുരിതം നിറഞ്ഞിരിക്കുന്നത്. പ്രതികൂല കാലാവസ്ഥ കാരണം പലയിടത്തും നഷ്ടത്തിന്റെ തോത് കൃത്യമായി രേഖപ്പെടുത്താനായിട്ടില്ല.  

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.