ടിപി സെൻകുമാറിനെതിരെ കള്ളക്കേസ് ചുമത്തുന്നുവെന്ന് പരാതി

senkumar
SHARE

മുൻ ഡിജിപി  ടി പി സെന്‍കുമാറിനെതിരെ കള്ളക്കേസ്  ചുമത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തെന്ന പരാതിയില്‍  ദേശീയമനുഷ്യാവകാശ കമ്മിഷന്‍  ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി . സെന്‍കുമാറിനെതിരെയുള്ള നടപടികള്‍ മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി 

സംസ്ഥാന സര്‍ക്കാര്‍ മുൻ  ഡിജിപി ടി പി സെന്‍കുമാറിനെ കേസുകളില്‍ കുടുക്കി മനപ്പൂര്‍വം ഉപദ്രവിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി . ഇതിനായി പൊലീസടക്കം സര്‍ക്കാര‍് സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തു. മാത്രമല്ല പൊതുഖജനാവില്‍ നിന്നുള്ള പണവും ഈ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു . അവധിക്കായി വ്യാജ സര്ട്ടിഫിക്കേറ്റുകള്‍ സമര്‍പ്പിച്ചു എന്നതടക്കം നിലനില്‍ക്കാത്ത കുറ്റങ്ങള്‍ അദ്ദേഹത്തിനെതിരെ ചുമത്തിയത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചി സ്വദേശി ഗോവിന്ദന്‍ നമ്പൂതിരി  ദേശീയമനുഷ്യാവകാശ കമ്മിഷന് നല്‍കിയ പരാതിയിലുള്ളത് 

പരാതി സ്വീകരിച്ച ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനും ചീഫ് സെക്രട്ടറിക്കും നോട്ടീസ് അയച്ചു . ഇക്കാര്യത്തില്‍ നാലാഴ്ചയ്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം . മനുഷ്യാവകാശ ലംഘനമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ സെന്‍കുമാറിന് നഷ്ടപരിഹാരം നല്‍കണമെന്നും പരാതിയില്‍ ആവശ്യമുണ്ട് 

MORE IN KERALA
SHOW MORE