അംഗപരിമിതരുടെ നടപ്പാത അടച്ച ക്രൂരതയ്ക്ക് പരിഹാരം; അലമാര നീക്കി

disabled-person
SHARE

സംസ്ഥാന അംഗപരിമിത കമ്മീഷ്ണറേറ്റില്‍ തൊടുന്യായം പറഞ്ഞ് അംഗപരിമിതരുടെ നടപ്പാത അടച്ച ക്രൂരതയ്ക്ക് പരിഹാരം. വഴിയടച്ച് സ്ഥാപിച്ചിരുന്ന അലമാരകള്‍ എടുത്തുമാറ്റി നടപ്പാത തുറന്ന് നല്‍കി. നടപ്പാത അടച്ചതോടെ പഠനം മുടങ്ങിയ വിദ്യാര്‍ഥികളുടെ ദുരിതം മനോരമ ന്യൂസ് പുറത്തുവിട്ടതോടെയാണ് കമ്മീഷ്ണര്‍  വഴിതുറന്ന് നല്‍കാന്‍ തയാറായത്.

സംസ്ഥാന അംഗപരിമിത കമ്മീഷ്ണറേറ്റിനൊപ്പമുള്ള തൊഴില്‍ പരിശീലനകേന്ദ്രത്തില്‍ മാസങ്ങളായി വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്നത് ഇങ്ങിനെയാണ്. ഇരുപതിലേറെ പടികള്‍ താണ്ടി ഏത് നിമിഷവും വീണേക്കാമെന്ന ആധിയോടെ.

ഇവര്‍ക്കായുള്ള നടപ്പാത അലമാര വച്ച് അടച്ചതായിരുന്നു ഈ ദുരിതത്തിന് കാരണം. വഴി തുറന്നാല്‍ ഓഫീസിലെ ഫയലുകള്‍ നഷ്ടമാകുമെന്ന ന്യായം പറഞ്ഞാണ് പലതവണ പരാതി പറഞ്ഞിട്ടും വഴി തുറക്കാന്‍ കമ്മീഷ്ണര്‍ തയാറാകാതിരുന്നത്. മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. സാമൂഹ്യനീതി വകുപ്പ് ജോയിന്റ് ഡയറക്ടറും നേരിട്ടെത്തി. ഒടുവില്‍ അലമാര എടുത്തുമാറ്റണമെന്ന ആവശ്യത്തിന് കമ്മീഷ്ണര്‍ ജി. ഹരികുമാര്‍ വഴങ്ങി.

.

വഴിയില്ലാതെ പഠനം മുടങ്ങിയിരുന്ന കുട്ടികള്‍ നാളുകള്‍ക്ക് ശേഷം ക്ളാസിലെത്തി. ഒരു നിമിഷം കൊണ്ട് രണ്ട് അലമാര മാറ്റി പ്രശ്നം പരിഹരിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമായി. അംഗപരിമിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥരുടെ പിടിവാശി തന്നെയാണ് അവരെ ഇത്രയും നാള്‍ ദ്രോഹിച്ചത്.

MORE IN KERALA
SHOW MORE