ഫുട്ബോളിന്റെ അറിയാത്ത കഥകള്‍ പങ്കുവെച്ച് പന്ന്യന്‍ രവീന്ദ്രന്‍

panniyan-book-t
SHARE

ഫുട്ബോളിന്റെ അറിയാത്ത കഥകള്‍ പങ്കുവെച്ച് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ലോകം കാറ്റു നിറച്ച പന്തിന്റെ കൂടെ എന്ന തന്റെ പുതിയ പുസ്തകത്തിലാണ് പന്ന്യന്‍ ഫുട്ബോള്‍ രഹസ്യങ്ങളുടെ ചുരുളഴിക്കുന്നത്. തിരുവന്തപുരത്ത് നടന്ന പുസ്തക പ്രകാശനം സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും കടുത്ത മെസ്സി ആരാധകനുമായ എം.എ.ബേബി നിര്‍വഹിച്ചു. 

വായിക്കുന്നതിനും കാണുന്നതിനും അപ്പുറത്ത് ഫുട്ബോള്‍ കാഴ്ചകളാണ് ,ലോകം റഷ്യയിലേക്ക് കണ്ണും നട്ടിരിക്കുമ്പോള്‍ പന്ന്യന്‍ രവീന്ദ്രന്‍ പറയുന്നത്. ആരും അറിയാത്ത പല രഹസ്യങ്ങളും ആസ്വാദകരുമായി പങ്കുവെയ്ക്കുകയാണ് ലക്ഷ്യം.

മെസ്സിയുടെ കരുത്തില്‍ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്‍ീന കടന്നതിന്റെ സന്തോഷത്തിലായിരുന്നു പുസ്തക പ്രകാശനത്തിന് എം.എ.ബേബിയെത്തിയത്. കാല്‍പന്തുകളിയുടെ ആവേശത്തില്‍ പങ്കുചേര്‍ന്ന് ചെറിയ പോസ്റ്റിലേക്ക് ഗോളടിച്ചാണ് പുസ്കത പ്രകാശന ചടങ്ങ് അവസാനിപ്പിച്ചത്. 

MORE IN KERALA
SHOW MORE