വിദേശവനിതയുടെ കൊലപാതകം; കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് പൊലീസ്

lady-death-t
SHARE

കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് പൊലീസ്. മുഖ്യസാക്ഷിയെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാന്‍ ശ്രമിച്ച രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. പൊലീസിനും സര്‍ക്കാരിനുമെതിരായ വിദേശവനിതയുടെ ഭര്‍ത്താവിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ കേസ് വഴിതെറ്റിക്കാന്‍ ശ്രമിക്കുന്ന ലഹരിസംഘമെന്നും പൊലീസിന്റെ റിപ്പോര്‍ട്ട്.

വിദേശവനിതയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ പനത്തുറ സ്വദേശികളായ ഉമേഷിനെയും ഉദയനെയും പ്രതിചേര്‍ത്ത് കുറ്റപത്രം നല്‍‍കാനുള്ള തയാറെടുപ്പിലാണ് അന്വേഷണസംഘം. അറസ്റ്റിലായത് യഥാര്‍ത്ഥ പ്രതികളല്ലെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വിദേശവനിതയുടെ ഭര്‍ത്താവും രംഗത്തെത്തിയിട്ടുണ്ട്.. ഇതിനിടെയാണ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന ആരോപണം പൊലീസ് ഉന്നയിക്കുന്നത്.  കേസിലെ പ്രധാന സാക്ഷിയെ ഭീഷണിപ്പെടുത്താനും സ്വാധിനം ചെലുത്താനും ശ്രമമുണ്ടായെന്നാണ് പൊലീസ് പറയുന്നത്.  പനത്തുറ സ്വദേശികളായ വസന്തസേനന്‍, അജീഷ് എന്നിവര്‍ക്കെതിരെ തിരുവല്ലം പൊലീസ് കേസെുമെടുത്തു. പ്രതികളുടെ സുഹൃത്തുക്കളും കോവളം കേന്ദ്രീകരിച്ചുള്ള ലഹരിസംഘാംഗങ്ങളുമാണ് ഇവരെന്നും പൊലീസ് പറയുന്നു. വിദേശവനിതയുടെ ഭര്‍ത്താവ് പൊലീസിനും സര്‍ക്കാരിനുമെതിരെ ആരോപണം ഉന്നയിച്ച് കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ആ സമയത്ത് ഇവരും ഒപ്പമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വിദേശവനിതയുടെ സംസ്കാരത്തിന് ശേഷം സഹോദരി നാട്ടിലേക്ക് മടങ്ങിയെങ്കിലും ഭര്‍ത്താവ് തിരുവനന്തപുരത്ത് തുടരുകയാണ്. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സംഘത്തിന് കൂടെയാണ് ഇയാളെന്നും പൊലീസ് സംശയിക്കുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കോടതിയിലും തിരുവനന്തപുരം റേഞ്ച് ഐ.ജിക്കും റിപ്പോര്‍ട്ട് നല്‍കും. 

MORE IN KERALA
SHOW MORE