സംസ്ഥാനത്തെ വനഭൂമി കണക്കിൽ അവ്യക്തത; കസ്തൂരിരംഗൻ,സർക്കാർ കണക്കുകൾ വ്യത്യസ്തം

forest land
SHARE

സംസ്ഥാനത്തെ 1337 ചതുരശ്ര കിലോമീറ്റര്‍ വനഭൂമി സംബന്ധിച്ച് സമ്പൂര്‍ണ്ണ അവ്യക്തത. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ വനഭൂമിയുടെ കണക്കും സംസ്ഥാനസര്‍ക്കാരിന്റെ കണക്കും തമ്മിലാണ് 1337 ചതുരശ്രകിലോമീറ്ററിന്റെ വന്‍അന്തരം കണ്ടെത്തിയത്. ഇത് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രിസഭ റിമോട്ട്സെന്‍സിങ് ഏജന്‍സിയോട് നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ 31 വില്ലേജുകളെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അന്തിമ വിജ്ഞാപനത്തില്‍ നിന്ന് ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെടും. 

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടനുസരിച്ച് കേരളത്തില്‍  9993  ചതുരശ്രകിലോമീറ്റര്‍ വനമുണ്ട്. സംസ്ഥാന വനം വകുപ്പും കേന്ദ്രവനം പരിസ്ഥിതിമന്ത്രാലയവും നല്‍കിയ വിവരങ്ങള്‍ അനുസരിച്ചാണ് ഈ കണക്കിലേക്കെത്തിയത്. എന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കാതലായ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് സംസ്ഥാനം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 8656തുരശ്രകിലോമീറ്റര്‍ വനം മാത്രമെയുള്ളൂ. അതായത് 1337 ചതുരശ്രകിലോമീറ്റര്‍ വനഭൂമിയെ സംബന്ധിച്ച് വ്യക്തമായ വിവരമില്ല. അത് എവിടെപ്പോയെന്ും ആര്‍ക്കും അറിയില്ല. കസ്തുരിരംഗന്‍ റിപ്പോര്‍ട്ട് സബന്ധിച്ച് അന്തിമഅഭിപ്രായം നല്‍കാന്‍സര്‍ക്കാര്‍തയ്യാറെടുക്കുന്നതിനിടെയാണ് വനഭൂമിയുടെ കണക്കിലെ  വലിയ അന്തരം വിശദീകരിക്കാനാവാതെ വിവിധ വകുപ്പുകള്‍ ഇരുട്ടില്‍തപ്പുന്നത്. ഇക്കാര്യം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ റിമോട്ട്സെന്‍സിങ് ഏജന്‍സിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

കണക്കുകളിലെ വ്യത്യാസം കഴിഞ്ഞസര്‍ക്കാരിന്റെ കാലത്തുതന്നെ റിമോട്ട് സെന്‍സിങ് ഏജന്‍സി ചൂണ്ടിക്കാണിച്ചിരുന്നതാണ്. ആയിരത്തിലേറെ ചതുരശ്രകിലോമീറ്റര്‍ വനം കൈയ്യേറ്റക്കാരുടെ പക്കലാണെന്ന് വനം ഉദ്യോഗസ്ഥരും അനൗദ്യോഗികമായി പറയുന്നുണ്ട്. ഇക്കാര്യത്തില്‍ എന്തെങ്കിലും സാങ്കേതികത്വം പറഞ്ഞ് തലയൂരാനും സര്‍ക്കാരിനാവില്ല. അതേസമയം കസ്തൂരിരംഗന്‍ അന്തിമ വിജ്ഞാപനത്തില്‍നിന്ന് 31 വില്ലേജുകളെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. 92 വില്ലേജുകളിലെ വനഭൂമിമാത്രം ഉള്‍പ്പെടുത്തിയാല്‍മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍. കസ്തൂരിരംഗന്‍പറഞ്ഞപ്രകാരം ക്വാറികളെ നിയന്ത്രിക്കാന്‍ആവില്ലെന്നും കേരളം അറിയിക്കും. 

MORE IN KERALA
SHOW MORE