മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലെത്തുന്ന അപേക്ഷകൾ തീര്‍പ്പാക്കുന്നില്ല

cm
SHARE

മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍ എത്തുന്ന അപേക്ഷകള്‍ തീര്‍പ്പാക്കുന്നതില്‍ ഗുരുതരമായ അലംഭാവം. സാമ്പത്തിക സഹായം തേടിയുള്ള അപേക്ഷകള്‍ ഉള്‍പ്പടെയാണ് കെട്ടിക്കിടക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് കൈമാറുന്ന പരാതികളും സമയബന്ധിതമായി പരിശോധിക്കുന്നില്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.  

ജീവിതപ്രതിസന്ധികളില്‍ ബുദ്ധിമുട്ടുന്നവരും സര്‍ക്കാരിന്റെ കനിവ് തേടുന്നവരുമാണ് പരാതിയും സഹായ അഭ്യര്‍ഥനയുമായി മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപക്കുന്നത്. എന്നാല്‍ ജനകീയ ഇടപെടലല്ല ഇവരുടെ പരാതികളോട് സ്വീകരിക്കുന്നത് എന്നാണ് പുറത്തു വരുന്ന രേഖകള്‍ വ്യക്തമാക്കുന്നത്.  2016 മേയ് മുതല്‍ ഈ വര്‍ഷം മേയ് വരെ ലഭിച്ച 96837 പരാതികളില്‍ 46,834 പരാതികള്‍ ഇപ്പോഴും എന്താണെന്ന് പോലും പരിശോധിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് കൈമാറുന്ന പരാതികളില്‍ ഇടപെടാന്‍ പോലും ന്യായീകരിക്കാനാവാത്ത കാലാതാമസമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വരുത്തുന്നത്. രണ്ടു വര്‍ഷത്തിനിടക്ക് ഇത്തരത്തില്‍ ലഭിച്ച 12004 പരാതികളില്‍ 1341 എണ്ണം മാത്രമാണ് തീര്‍പ്പാക്കിയത് 

സാമ്പത്തിക സഹായത്തിനായി അപേക്ഷിച്ചവരില്‍ പകുതിയിലേറേ പേരും ഇപ്പോഴും കാത്തിരുപ്പിലാണ്. 2,33,048 അപേക്ഷകളില്‍ 1,93,302 തീര്‍പ്പാക്കി എന്നു മാത്രമാണ് പൊതുഭരണ വകുപ്പ് അറിയിച്ചത്.എത്രപേര്‍ക്ക് സാമ്പത്തിക സഹായം നല്‍കി എന്ന് വ്യക്തമല്ല.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.