കെ സുരേന്ദ്രന്റെ സാധ്യതയ്ക്ക് മങ്ങൽ; രാധാകൃഷ്ണനും ശ്രീധരൻ പിള്ളയും പട്ടികയിൽ

bjp
SHARE

എ.എന്‍. രാധാകൃഷ്ണനും, പി.എസ്.ശ്രീധരന്‍പിള്ളയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അന്തിമ പട്ടികയില്‍. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റേയും, ആര്‍.എസ്.എസിന്റേയും എതിര്‍പ്പാണ് കെ.സുരേന്ദ്രന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നത്. പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

നേതൃത്വത്തിലേക്ക് കെ.സുരേന്ദ്രന്റെ പേര് മനസിലൊളിപ്പിച്ച് ചര്‍ച്ചക്കെത്തിയ ദേശീയ നേതാക്കളായ എച്ച്.രാജയും , നളിന്‍കുമാര്‍കട്ടീലും സംസ്ഥാന നേതാക്കളുമായി നടത്തിയ ചര്‍ച്ചക്കുശേഷം നിലപാട് മാറ്റിയതായാണ് സൂചന. പാര്‍ട്ടിയിലെ ഒരു വിഭാഗവും ആര്‍.എസ്.എസ്.നേതൃത്വവും ശക്തമായ എതിര്‍പ്പിനെ മറികടന്നു തീരുമാനം അടിച്ചേല്‍പ്പിക്കുന്നത് ഭാവിയില്‍ ഗുണകരമാകില്ലെന്നുള്ള റിപ്പോര്‍ട്ടാണ് നേതൃത്വതതിനു നല്‍കിയത്. വി.മുരളീധരന്റെ ശക്തമായ ഇടപെടലായിരുന്നു കേന്ദ്രനേതൃത്വം സുരേന്ദ്രനിലേക്കെത്താന്‍ കാരണം.കുമ്മനത്തെപോലെ പുറത്തുനിന്നു ആളകൊണ്ടുവരാന്‍ ആലോചിച്ചെങ്കിലും പിന്നീട് , കെട്ടിയിറക്കല്‍ വേണ്ടെന്ന് നിലപാടു മാറ്റി. ഇതോടെ സംസ്ഥാനത്ത് ചേരിതിരിവും രൂക്ഷമായി .  എന്നാല്‍ അപ്രതീക്ഷിത പ്രസിഡന്റുണ്ടാകാനുള്ള സാധ്യത ഇപ്പോഴും നേതൃത്വം തള്ളുന്നില്ല

തീരുമാനം വൈകുന്തോറും സംസ്ഥാന ബിജെപിയില്‍ പ്രശ്നങ്ങളും രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം  സഹസംഘടനാസെക്രട്ടറി ബി.എല്‍.സന്തോഷ് വിളിച്ചുചേര്‍ത്ത ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ നിന്ന് കെ.സുരേന്ദ്രന്‍ ഒഴികെ എല്ലാവരും വിട്ടുനിന്നിരുന്നു

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.