സജി ചെറിയാന്‍റെ ‘കട്ടന്‍ ചായയും പരിപ്പുവടയും’; വിജയകുമാറിന്‍റെ ‘ഒറ്റപ്പെടല്‍’

SHARE
saji-vijayakumar

ശക്തമായ ത്രികോണ മൽസരം നടന്നുവെന്ന് വിലയിരുത്തിയെങ്കിലും വരാൻ പോകുന്ന ഫലത്തിെന്റ സൂചനകൾ വ്യക്തമാക്കുന്ന അവസ്ഥയായിരുന്നു ഇന്ന് രാവിലെ തന്നെ മൂന്ന് സ്ഥാനാർഥികളുടെ വീട്ടിലും. സജി ചെറിയാനും കൂട്ടരും ആത്മവിശ്വാസത്തോടെ ടി.വി കണ്ടിരുന്നപ്പോൾ മൂടിക്കെട്ടിയ മുഖവുമായി ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഡി.വിജയകുമാർ. 

saji-celebration1

രാവിലെ  വീട്ടിലെത്തിയ ഞങ്ങളെ ആഘോഷപൂർവം സ്വീകരിച്ച സജി ചെറിയാൻ ലീഡ് പ്രവചിച്ചു. വോട്ടെണ്ണലിന്‍റെ പല ഘട്ടങ്ങളിലും അദ്ദേഹം ആത്മവിശ്വാസത്തോടെ മാധ്യമങ്ങളെ കണ്ടു. അധികം ചിരിയില്ലാത്ത മുഖത്തോടെ കുശലം പറഞ്ഞ് വിജയകുമാറും വിജയം അവകാശപ്പെട്ടു. 

saji-celebration

സ്ഥാനാർഥികളെല്ലാം സ്വന്തം വീട്ടിലെ ടി.വിയുടെ മുന്നിൽലേക്ക്. എട്ടരയോടെ യു.ഡി.എഫ് അനുകൂല പഞ്ചായത്തായ മാന്നാറിലെ ലീഡ് എത്തി. സജി ചെറിയാൻ മുന്നിൽ. ഇനി പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് സജി ചെറിയാൻ ആത്മവിശ്വാസമേറ്റി.  

ആഘോഷത്തിന് തുടക്കം കുറിച്ചെത്തിയ പലഹാരത്തിലുമുണ്ടായിരുന്നു കൗതുകം.  പരിപ്പ് വടയും കട്ടന്‍ ചായയും. പിന്നീട് ലഡുവുമായി മക്കളെത്തിയതോടെ ആരവം അണപൊട്ടി. 

അങ്ങിനെ രാവിലെ മുതൽ സജി ചെറിയാന്റെ മുഖത്ത് കണ്ട ആത്മവിശ്വാസം ചെങ്ങന്നൂർ നിറയുന്ന ചെങ്കൊടിയേറ്റമായി ഉച്ചയോടെ മാറി. എന്നാൽ എതിർ സ്ഥാനാർഥിയുടെ ലീഡ് കുടുംതോറും യു.ഡി.എഫ് സ്ഥാനാർഥിയുടെ വീട്ടിലെ ആളും അനക്കവും കുറഞ്ഞ് തുടങ്ങി. ആദ്യ രണ്ട് പഞ്ചായത്തുകൾ നഷ്ടപ്പെട്ടതോടെ തോൽവി സമ്മതിച്ചു. 

ഈ വാക്കുകളും ഈ വീട്ടിലെ ആളൊഴിഞ്ഞ മൗനവും ഒരു കാര്യം സൂചിപ്പിക്കുന്നു. പ്രചരണത്തെക്കാൾ വലിയ കോലാഹലങ്ങളാണ് പാർട്ടിക്കുള്ളിൽ വരാൻ പോകുന്നത്. വോട്ടെണ്ണും മുൻപ് തന്നെ തോൽവിയുടെ കാരണം തേടുന്ന മനസോടെയാണ് പി.എസ്. ശ്രീധരൻ പിള്ളയും  ചെങ്ങന്നൂർ വിധി കണ്ടറിഞ്ഞത്.

MORE IN KERALA
SHOW MORE