മൂന്നാറില്‍ വരയാടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

nilgiri-thar-t
SHARE

മൂന്നാറില്‍ വരയാടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന.  31 ബ്ലോക്കുകളിലായാണ് കണക്കെടുപ്പ് നടത്തിയത്. വരയാടുകളെക്കുറിച്ചുള്ള കൃത്യമായ കണക്കെടുപ്പിനായി വര്‍ഷത്തില്‍ രണ്ടുതവണ കണക്കെടുപ്പ് നടത്തുന്ന കാര്യം വനംവകുപ്പിന്റെ പരിഗണനയിലാണ്.

മൂന്നാര്‍ ഡിവിഷനില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികം കണ്ടെത്തിയത് 250 വരയാടുകളെയാണ്.  വനം വന്യജീവി വകുപ്പ് നടത്തിയ സെന്‍സസിലാണ് വരയാടുകളുടെ എണ്ണത്തില്‍ വര്‍ദ്ധന കണ്ടെത്തിയിയത്. മൂന്നാറിലെ വനം മേഖലയില്‍  1101 വരയാടുകള്‍ ഉണ്ടെന്നാണ് കണക്ക്. ഈ വര്‍ഷം ഇരവികുളത്തെ രാജമലയില്‍ നിന്നു മാത്രമായി 69 വരയാട്ടില്‍ കുട്ടികള്‍ പിറന്നിട്ടുണ്ടെന്നാണ് കരുതുന്നത്. 

31 ബ്ലോക്കുകളില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ പഠനത്തിലാണ് വരയാടുകളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. വരആടുകള്‍ കൂടുതലുള്ള ഇരവികുളം ദേശീയോദ്യാനത്തിലെ 13 ബ്ലോക്കുകളിലും ചിന്നാര്‍ വന്യജീവി സങ്കേതം, ഷോല നാഷണല്‍ പാര്‍ക്ക്, മറയൂര്‍, മാങ്കുളം, കൊളുക്കുമല, മീശപ്പുലിമല തുടങ്ങിയ 18 ബ്ലോക്കുകളിലുമായിരുന്നു സര്‍വ്വേ. വരയാടുകളെക്കുറിച്ച് കൂടുതല്‍ വ്യക്തമായ കണക്കുകള്‍ക്ക് വര്‍ഷത്തില്‍ രണ്ടുതവണ സര്‍വ്വേ നടത്താനും വനം വകുപ്പ് ആലോചിക്കുന്നുണ്ട്. കേരള തമിഴ്നാട് അതിര്‍ത്തികളില്‍ വരയാടിന്റെ സാന്നിധ്യമുള്ളതിനാല്‍ വരും വര്‍ഷങ്ങളില്‍ തമിഴ്നാടുമായി ചേര്‍ന്ന് സര്‍വ്വേ നടത്താനുള്ള നടപടിയെടുക്കും

MORE IN KERALA
SHOW MORE