‘ഇത് വര്‍ഗീയതക്കെതിരായ ഉജ്വല വിജയം’; അഭിനന്ദിച്ച് മാര്‍ കൂറിലോസ്

geevarghese- coorilos-fb-post
SHARE

ചെങ്ങന്നൂരിനെ ‘ചെങ്ക’ന്നൂരാക്കിയ സജി ചെറിയാനെ അഭിന്ദിച്ച് യാക്കോബായസഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത. ചെങ്ങന്നൂരിലേത് വര്‍ഗീയതക്കെതിരെ ജനാധിപത്യത്തിന്റെ തിളക്കമാര്‍ന്ന വിജയമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. കേരള കോൺഗ്രസ്സ് പോളിംഗിന് മുൻപേ നയം വ്യക്തമാക്കിയത് നന്നായെന്നും അല്ലായിരുന്നെങ്കില്‍ വിജയത്തിന്റെ പിതൃത്വം അവര്‍ ഏറ്റെടുത്തേനെയെന്നും അദ്ദേഹം പരിഹസിച്ചു. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

സജി ചെറിയാന് അഭിനന്ദനങ്ങൾ. പ്രതീക്ഷിച്ചതിലും കവിഞ്ഞ ഭൂരിപക്ഷം. കേരള കോൺഗ്രസ്സ് പോളിംഗിന് മുൻപേ നയം വ്യക്തമാക്കിയത് നന്നായി. അല്ലെങ്കിൽ വിജയത്തിന്റെ പിതൃത്വം ഏറ്റെടുത്തേനെ. ഇടതു പക്ഷത്തിന് ജയിക്കാൻ ഇത്തരക്കാരെ ആവശ്യമില്ല എന്ന് സി.പി.എം ഇനിയെങ്കിലും ഉറപ്പിക്കണം. വർഗ്ഗീയതയെ ചെറുക്കാൻ കേരളത്തിൽ ഇടതുപക്ഷത്തിന് തന്നെയാണ് കൂടുതൽ ശക്തിയും ആർജവും എന്ന് ചെങ്ങന്നൂർ വീണ്ടും തെളിയിക്കുന്നു. ഗോവിന്ദൻ മാഷിന്റെ ചിട്ടയായ പ്രവർത്തനം പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. വർഗ്ഗീയതയ്ക്കെതിരെ ജനാധിപത്യത്തിന്റെ തിളക്കമാർന്ന വിജയം.

MORE IN KERALA
SHOW MORE