ഇന്റര്‍നെറ്റില്‍ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള നിയമം കൂടുതല്‍ കര്‍ശനമാകുന്നു

cyber
SHARE

ഇന്റര്‍നെറ്റില്‍ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള നിയമം കൂടുതല്‍ കര്‍ശനമാകുന്നു. നിലവില്‍ യൂറോപ്യന്‍ യൂണിയനില്‍ മാത്രമാണ് പൊതുവിവരസംരക്ഷണ നിയമം പ്രാബല്യത്തില്‍ വരുന്നതെങ്കിലും,, ആ രാജ്യങ്ങളിലെ സ്ഥാപനങ്ങളുമായി ഇടപാടുകള്‍ നടത്തുന്ന കമ്പനികള്‍ക്കും നിയമം ബാധമാകും. ചുരുക്കത്തില്‍ ഇന്റര്‍നെറ്റ് സെര്‍ച്ചുവഴി ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന കാര്യത്തിലടക്കം കൂടുതല്‍ ജാഗ്രത വേണ്ടിവരും. അല്ലാത്തപക്ഷം വന്‍പിഴ അടക്കം ശിക്ഷകളാണ് കാത്തിരിക്കുന്നത്.

സ്മാര്‍ട് ഫോണുകള്‍ക്ക് പറ്റിയ മൊബൈല്‍ ആപ്പുകള്‍ ദിനംതോറും പുതിയത് പുതിയത് ഇറങ്ങുന്നു. ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ ശ്രമിച്ചാല്‍ ഏതാണ്ടെല്ലാത്തിനും പതിവുള്ള ചോദ്യങ്ങളാണിത്. ചാറ്റ് വിവരങ്ങള്‍ മുതല്‍ നമ്മുടെ സ്വകാര്യമായ ഫോട്ടോകളും വീഡിയോകളും വരെ ഫോണില്‍ നിന്ന് ചോര്‍ത്തിയെടുക്കാനുള്ള അനുമതിയാണ് പല ആപ്പുകളും ചോദിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെങ്കിലും ഇനിയിത് പറ്റില്ല. ഇന്ന് മുതല്‍ യൂറോപ്പില്‍ ആകമാനം G.D.P.R  അഥവാ General Data Protection Regulation നിയമം പ്രാബല്യത്തിലാകുകയാണ്. 2014ല്‍ യൂറോപ്യന്‍ യൂണിയൻ അംഗീകരിച്ച് നാലുവര്‍ഷത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് നടപ്പിലാകുന്നത്. യൂറോപ്യന്‍ യൂണിയൻ രാജ്യങ്ങളിലെ കമ്പനികളുമായോ തിരിച്ചോ ഇന്റര്‍നെറ്റ് മുഖേന ബന്ധം പുലര്‍ത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാകും. ജര്‍മനി ആസ്ഥാനമായ ‌സംഘടനയില്‍ നിന്നുള്ള ഈ ‌മെയില്‍ സന്ദേശം ഉദാഹരണമാണ്. അയക്കുന്നത് ഇന്ത്യയിലേക്ക് എങ്കിലും,, സ്വീകരിക്കുന്ന വ്യക്തിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ഇന്‍ബോക്സുകളെ നിറയ്ക്കുന്ന ശല്യക്കാരായ സ്പാം മെസേജുകള്‍ക്കും ഇനി പഴുതുണ്ടാകില്ല.

എല്ലാത്തിനും പുറമെ ഇന്റര്‍നെറ്റില്‍ നിന്ന് ഗൂഗിള്‍ സെര്‍ച്ചുവഴിയും മറ്റും ചിത്രങ്ങള്‍ ഡൗണ്‍‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് വലിയ ശിക്ഷയാണ്. നിങ്ങള്‍ തപ്പിയെടുത്ത ഫോട്ടോ യൂറോപ്യന്‍ യൂണിയൻ രാജ്യങ്ങളില്‍ നിന്നുള്ള ആരുടേതെങ്കിലുമാണെങ്കില്‍,, അവര്‍ക്ക് പരാതിയുണ്ടെങ്കില്‍ 20 മില്യന്‍ യൂറോ വരെയാണ് പിഴ കൊടുക്കേണ്ടവരിക

MORE IN KERALA
SHOW MORE