ബട്ടണ്‍സഴിക്കല്‍ രാഷ്ട്രീയത്തിന്റ കാലം കഴിഞ്ഞു, പിണറായിയെ വാനോളം പുകഴ്ത്തി ഗണേഷ്

ganesh-kumar
SHARE

ബട്ടണ്‍സഴിക്കല്‍ രാഷ്ട്രീയത്തിന്റ കാലം കഴിഞ്ഞെന്ന് കെ.ബി ഗണേഷ് കുമാര്‍എം.എല്‍.എ. ആളുകളുടെ തോളില്‍ തട്ടിയും കൈപിടിച്ച് കുലുക്കിയുമുള്ള കോണ്‍ഗ്രസുകാരുടെ കബളിപ്പിക്കല്‍ നാടകം ഇനി നടക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്റ വേറിട്ട ശൈലിയാണ് എല്‍.ഡി.എഫിന്റ കരുത്തെന്നും ഗണേഷ്കുമാര്‍ ചെങ്ങന്നൂരില്‍ പറഞ്ഞു . കല്യാത്രയിലെ കുടുംബസംഗമമാണ് വേദി. പിണറായി വിജയനെക്കുറിച്ച് പറയുമ്പോള്‍ ഗണേഷ്കുമാറിന് നൂറ് നാവ് 

ഇനി പിണറായിയും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള വ്യത്യാസം കൂടി കേള്‍ക്കുക. ബട്ടണ്‍സഴിക്കാന്‍ പിണറായിക്ക് അറിയില്ല. കോണ്‍ഗ്രസ് നേതാക്കള്‍ അഴിക്കും പിന്നെയിടും..എന്റ ഒരു ബട്ടണ്‍സ് ഇപ്പോഴും ഒരു കോണ്‍ഗ്രസ് നേതാവിന്റ വയറ്റില്‍ കിടപ്പുണ്ട്. 

ശോഭന ജോര്‍ജിനും കിട്ടി വാനോളം പുകഴ്ത്തല്‍. റോക്കറ്റ് വിക്ഷേപണം ഉണ്ടെന്ന് പറഞ്ഞാലും ശോഭന ജോര്‍ജ് പറയും എനിക്കൊന്ന് വേണം ചെങ്ങന്നൂരിലേക്കെന്ന്. 

ബുധനൂരും മാന്നാറുമെല്ലാം കേട്ടത് ഇതേ പിണറായി ചരിതം പ്രസംഗങ്ങള്‍ തന്നെ

MORE IN KERALA
SHOW MORE