മുല്ലപ്പെരിയാറിൽ തമിഴ്നാട് അറ്റകുറ്റപ്പണികൾ ആരംഭിച്ചു

mullapperiyar-tamilnadu
SHARE

മുല്ലപ്പെരിയാർ അണക്കെട്ടിൽ ഉന്നതാധികാര സമിതി സന്ദർശനം നടത്താനിരിക്കേ അണക്കെട്ടിന്റെ  ഷട്ടറിലും  സമീപത്തെ സ്പിൽവേ ഷട്ടറിലുമായി തമിഴ്നാട്  അറ്റകുറ്റ പണികൾ ആരംഭിച്ചു. 70ലക്ഷം രൂപയുടെ അറ്റകുറ്റപണികളാണ്  തുടങ്ങിയത്.

അടുത്ത മാസം 7 നാണ് മൂന്നംഗ ഉന്നതാധികാര സമിതി മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കുന്നത് . ഇതിനു മുന്നോടിയായി സ്പിൽവേ ഷട്ടറുകളുടെ തകരാർ പരിഹരിക്കാനുള്ള ജോലികലാണ്  തുടങ്ങിയത്. സ്പിൽവേ ഷട്ടറുകളിൽ  തകരാറുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

തേക്കടിയിൽ ഷട്ടർ സ്ഥാപിച്ച ശേഷം ഇതാദ്യമായാണ് ഇത്രയധികം തുക ചെലവഴിച് അറ്റകുറ്റപണി നടത്തുന്നത്. വേനൽമഴ ലഭിച്ചു തുടങ്ങിയതിനാൽ മഴക്കാലത്ത് ജലനിരപ്പ് പതിവിലും നേരത്തേ ഉയരാൻ സാധ്യതയുള്ളത് മുന്നിൽ കണ്ടാണ് അറ്റകുറ്റപണികൾ പുരോഗമിക്കുന്നത് ഇപ്രാവശ്യം ജൂൺ ആദ്യവാരം തന്നെ തമിഴ് നാട്ടിലേക്ക് ഔദ്യോഗികമായി ജലം തുറന്നു വിടാനും പദ്ധതിയുണ്ട്. 

MORE IN KERALA
SHOW MORE