സിമന്റു ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; അത്ഭുതകരമായി രക്ഷപ്പെട്ട് ‍ഡ്രൈവർ

accident-palakakdu
SHARE

പാലക്കാട് മലപ്പുറം ജില്ലാ അതിര്‍ത്തിയായ നീലിയാട് വളവില്‍ സിമന്റു ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. റോഡു വശത്തെ മതിലില്‍ ഇടിച്ച ലോറി വീടുകള്‍ക്കും കേടുപാടു വരുത്തി. ഡ്രൈവർ അല്‍ഭുതകരമായി രക്ഷപ്പെട്ടു.

തൃത്താല കൂറ്റനാട് നിന്ന് എടപ്പാളിലെ സ്ഥാപനത്തിലേക്ക് 540 ചാക്ക് സിമന്റുമായി പോവുകയായിരുന്ന ചരക്ക് ലോറിയാണ് ഇന്ന് (ബുധന്‍) പുലര്‍ച്ചെ നിയന്ത്രണം വിട്ടു മറിഞ്ഞത്. റോഡു വശത്തെ മതിലില്‍ ഇടിച്ച് മതിലും തൂണുകളും സമീപമുളള വീട്ടിലേക്ക് െതറിച്ചുവീണു. അപകടത്തില്‍ നിന്ന് വീട്ടുകാരും ലോറി ഡ്രൈവറും അല്‍ഭുതകരമായാണ് രക്ഷപെട്ടത്. 

ലോറിയുടെ ഡീസൽ ടാങ്കിലെ ചോര്‍ച്ച നാട്ടുകാരില്‍ ഭീതി പരത്തി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് സൂചന. നീലിയാട് വളവില്‍ അപകട‍ങ്ങള്‍ പതിവാണ്. തൃത്താല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. റോഡ് അപകടം കുറയ്ക്കാന്‍ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.