താനൂരിലെ അക്രമങ്ങളില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി ലീഗ്

അപ്രഖ്യാപിത ഹര്‍ത്താലിനിടെ താനൂരില്‍ ബേക്കറി കുത്തിത്തുറന്ന് കൊള്ളയടിച്ചതുള്‍പ്പെടെയുള്ള അക്രമങ്ങളില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി ലീഗ്. സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കുവരെ ആക്രമണങ്ങളില്‍ പങ്കുണ്ടെന്നാണ് ലീഗിന്റെ ആരോപണം. ലീഗിന്റെ ആരോപണം പച്ചക്കള്ളമാണെന്നാണ് സിപിഎമ്മിന്റെ മറുപടി. 

കെ.ആര്‍ ബേക്കറിയുടെ പൂട്ട് തകര്‍ത്തതിനു പിന്നില്‍ സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകരുണ്ടെന്നാണ് മുസ്ലീം ലീഗ് ആരോപണം.ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ ഹര്‍തതാല്‍ ദിവസം പ്രകടനം നടത്തി.

എന്നാല്‍ ലീഗിന്റെ ഈ ആരോപണം സി.പി.എം തള്ളി.സജീവപ്രവര്‍ത്തകരാരും തന്നെ ഹര്‍ത്താലില്‍ പങ്കെടുത്തിട്ടില്ല.ഇക്കാര്യം പരിശോധിച്ചു വരികയാണ്.ആരെങ്കിലും ഉള്‍പെട്ടിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും

മന്ത്രി കെ.ടി ജലീല്‍ താനൂരിലെത്തി സഹായ നിധി രൂപീകരിച്ചതിനെതിരെയും ലീഗ് വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.അതേസമയം സി.പി.എമ്മിനെതിരായ വിമര്‍ശനം  ലീഗും കോണ്‍ഗ്രസും ശക്തമാക്കിയതോടെ താനൂരില്‍ വിശദീകരണയോഗം വിളിക്കാനൊരുങ്ങുകയാണ് സി.പി.എം