കേരള തീരത്ത് രൂക്ഷമായ കടൽക്ഷോഭം; ജാഗ്രതാ നിർദേശം

sea-attack-2
SHARE

കേരളത്തിന്റെ തീരപ്രദേശത്ത് രൂക്ഷമായ കടൽക്ഷോഭം. അടുത്ത 24 മണിക്കൂര്‍കൂടി വന്‍തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന്  ദേശീയ സമുദ്രഗവേഷണകേന്ദ്രം അറിയിച്ചു. മത്സ്യതൊഴിലാളികള്‍ ജാഗ്രതപാലിക്കണമെന്ന മുന്നറിയിപ്പ് പുറപ്പെടുവിച്ചു.  അതേസമയം തിരയില്‍പ്പെട്ട് ഇന്നലെ കാണാതായ തൃശ്ശൂര്‍ സ്വദേശി അശ്വിനിയുടെ മൃതദേഹം കണ്ടെത്തി.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഉണ്ടായതില്‍ വെച്ചേറ്റവും ശക്തമായ വേലിയേറ്റവും കടല്‍ക്ഷോഭവുമാണ് കേരളതീരത്ത് അനുഭവപ്പെടുന്നത്. രണ്ടു ദിവസങ്ങളിലായി തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള തീര മേഖലകളിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ഒട്ടേറെ വീടുകള്‍ കടലെടുത്തു. വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും നശിച്ചു. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തിരുവനന്തപുരം ജില്ലയില്‍ ഏഴും കാസര്‍കോട് ഒന്നും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

മൂന്നു മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുള്ളതിനാല്‍ തീരപ്രദേശത്ത് താമസിക്കുന്നവരും മത്സ്യതൊഴിലാളികളും സഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. അതേസമയം കൊടുങ്ങല്ലൂരില്‍ ഇന്നലെ തിരയില്‍പ്പെട്ട് കാണാതായ അഷ്ടമിച്ചിറ സ്വദേശി അശ്വിനിയുടെ മൃതദേഹം കണ്ടെത്തി.

MORE IN KERALA
SHOW MORE