കണ്ണൂർ മെഡിക്കൽ കോളേജിൽ വിദ്യാർഥികളു‍ം രക്ഷിതാക്കളും സമരത്തിൽ

kannur-mbbs
SHARE

കണ്ണൂർ മെഡിക്കൽ കോളേജിലെ പ്രവേശനം അംഗീകരിച്ച് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഓർഡിനൻസിനെതിരെയുള്ള ഹർജിയിൽ സുപ്രീം കോടതി വാദം കേൾക്കാനിരിക്കെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സമരം. കണ്ണൂർ മെഡിക്കൽ കോളേജിലാണ് അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുന്നത്. 

മെഡിക്കൽ കൗൺസിൽ നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് മാനേജ്മെന്റിന്റെ വീഴ്ച്ചയ്ക്കെതിരെ 118 വിദ്യാർഥികളും രക്ഷിതാക്കളും സമരത്തിനിറങ്ങിയിരിക്കുന്നത്. കോടതി വിധി അനുകൂലമായില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് വിദ്യാർഥികൾ പറയുന്നു. 

മാനേജ്മെന്റ് ചർച്ചയ്ക്ക് വരാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് വിദ്യാർഥികളും രക്ഷിതാക്കളും. പല തവണ ആക്ഷേപങ്ങളും പരാതികളും ഉയർന്നെങ്കിലും മാനേജ്മെന്റ് എല്ലാം അവഗണിക്കുകയായിരുന്നു. 

MORE IN KERALA
SHOW MORE