സ്മാർട് സിറ്റിക്ക് പുത്തനുണർവ്; അഞ്ചുകമ്പനികൾ കൂടി ഉടൻ പ്രവർത്തനം തുടങ്ങും

smart-city-1
SHARE

സ്മാർട് സിറ്റിയിൽ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നതെന്ന് സി.ഇ.ഓ. മനോജ് നായർ. നാലുമാസത്തിനുള്ളിൽ രാജ്യാന്തര ഐടി സ്ഥാപനങ്ങൾ ഉൾപ്പെടെ അഞ്ചുകമ്പനികൾ കൂടി സ്മാർട് സിറ്റിയിൽ പ്രവർത്തനം തുടങ്ങും. രണ്ടായിരത്തി ഇരുപത്തൊന്നോടുകൂടി അൻപതിനായിരത്തിലേറെപ്പേർക്ക് നേരിട്ട് തൊഴിൽ നൽകാൻ സ്മാർട് സിറ്റിക്കു കഴിയുമെന്ന് അദ്ദേഹം മനോരമ ന്യൂസിനോടു പറഞ്ഞു.  

സ്മാർട് സിറ്റി അടച്ചുപൂട്ടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് സി.ഇ.ഓ മനോജ് നായർ മനോരമ ന്യൂസുമായി ഭാവി പ്രവർത്തനപരിപാടികൾ പങ്കുവച്ചത്. സ്മാർട് സിറ്റി പദ്ധതി അവസാനിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകൾ അദ്ദേഹം തള്ളി.

 സാൻസ് ഇൻഫ്ര, പ്രസ്റ്റീജ്, മാറാട്ട് തുടങ്ങിയ സ്ഥാപനങ്ങൾ സ്മാർട് സിറ്റിയിൽ നിർമാണം ആരംഭിച്ചു കഴിഞ്ഞു. നിലവിൽ ഇരുപത് സ്ഥാപനങ്ങൾ സ്മാർട് സിറ്റിയിലെ ആദ്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. 

നാലു മാസത്തിനുള്ളിൽ അഞ്ചു സ്ഥാപനങ്ങൾ കൂടി പ്രവർത്തനം തുടങ്ങും. പ്രത്യേക സാമ്പത്തിക മേഖലയുടെ ചട്ടങ്ങൾ പാലിച്ചുകൊണ്ട് സ്റ്റാർട്ടപ്പ് കമ്പനികളെ സ്മാർട് സിറ്റിയുടെ ഭാഗമാക്കാൻ ശ്രമിക്കുകയണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MORE IN BREAKING NEWS
SHOW MORE