ഹോളി ആഘോഷിച്ചു; ഫാറൂഖ് കോളജില്‍ വിദ്യാര്‍ഥികളെ അധ്യാപകര്‍ മര്‍ദിച്ചതായി പരാതി

holi-attack-t
SHARE

ഹോളി ആഘോഷത്തിനിടെ കോഴിക്കോട് ഫറൂഖ് കോളേജില്‍ വിദ്യാര്‍ഥികളെ അധ്യാപകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. ക്യാംപസില്‍ ആഘോഷം വിലക്കി മര്‍ദിക്കുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. എന്നാല്‍ പരീക്ഷയുടെ അവസാന ദിവസത്തെ ആഘോഷത്തിനിടയില്‍ നാട്ടുകാരും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായതാണെന്ന് കോളേജ് അധികൃതര്‍ വിശദീകരിച്ചു.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ പത്തിലധികം വിദ്യാര്‍ഥികളെ കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിന്റെ വൈപ്പര്‍ സ്റ്റിക്ക് കൊണ്ട് കണ്ണിന് അടിയേറ്റ ഒരു വിദ്യാര്‍ഥിയുടെ പരിക്ക് ഗുരുതരമാണ്. ഹോളി ആഘോഷം ക്യാംപസില്‍ നടക്കില്ലെന്ന്  വിലക്കുകയും പിന്നീട് അധ്യാപകരും ജീവനക്കാരും മര്‍ദിക്കുകയായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. 

എന്നാല്‍ കോളേജില്‍ ഹോളി വിലക്കിയിട്ടില്ലെന്നും പരീക്ഷയുടെ അവസാന ദിവസം വിദ്യാര്‍ഥികളുടെ ആഘോഷും അതിര് കടന്നപ്പോള്‍ നാട്ടുകാര്‍ ഇടപെടുകയായിരുന്നുവെന്നും കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ കാറിടിച്ച് പരിക്കേല്‍പ്പിച്ചുെവന്നാരോപിച്ച് ഒരു അനധ്യാപക ജീവനക്കാരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

MORE IN KERALA
SHOW MORE