മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിച്ചു

thiruva-cabinet-t
SHARE

കേരള നിയമസഭയിലെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വർധിപ്പിക്കാനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. മന്ത്രിമാരുടെ ശമ്പളം 90,000വും എംഎൽഎമാരുടേര് 62,0000വുമായി നിജപ്പെടുത്തും. എംഎൽഎമാരുടെ ശമ്പളം 30% വർധിപ്പിക്കാൻ കഴിഞ്ഞ വർഷം ജസ്റ്റിസ് ജെ.എം.ജയിംസ് കമ്മിഷൻ ശുപാർശ നൽകിയിരുന്നു. ചില ആനുകൂല്യങ്ങൾ കുറയ്ക്കാനും ക്രമപ്പെടുത്താനും നിർദേശമുണ്ടായരുന്നു. 

ഇന്ത്യയിൽ ഏറ്റവും കുറവു ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നതു കേരളത്തിലെനിയമസഭാ സാമാജികർക്കായിരുന്നു. കർണാടകയിൽ എംഎൽഎമാരുടെ ശമ്പളം 80,000 രൂപയാണ്.

മന്ത്രിമാരുടെ അഡീഷനൽ പിഎസുമാർക്കു ലഭിക്കുന്ന ശമ്പളംപോലും എംഎൽഎമാർക്കു ലഭിക്കുന്നില്ല. ഇതു കണക്കിലെടുത്തു ശമ്പളം യുക്തിസഹമായി പരിഷ്കരിക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.  കൂടാതെ പുതിയ മദ്യനയത്തിന്റെ കരടിനും മന്ത്രിസഭായോഗം അംഗീകാരം നൽകി. വിദേശ നിർമിത വിദേശ മദ്യത്തിന് പ്രത്യേക ഔട്ട് ലറ്റ് തുറക്കാനും തീരുമാനമായി

MORE IN KERALA
SHOW MORE