ആദ്യം തല തുന്നിക്കെട്ടി, പിന്നെ ഹൃദയസ്തംഭനമെന്ന്.. രോഗമറിയാതെ ചികിത്സിച്ച് കൊല്ലത്ത് ക്രൂരത..!

kollam-patient-1
SHARE

 കൊല്ലം ജില്ലാ ആശുപത്രിയില്‍ഗുരുതരാവസ്ഥയിലുള്ള രോഗിയോട് ആശുപത്രി അധികൃതരുടെ നിഷേധാത്മക സമീപനം. ന്യൂറോ സര്‍ജന്‍ചികില്‍സിക്കേണ്ട രോഗി രണ്ടു ദിവസം ആശുപത്രിയില്‍കഴിഞ്ഞിട്ടും സമയത്തിന് തിരുവനന്തപുരം ശ്രീചിത്രയിലേക്ക്  റഫറന്‍സ് നല്‍കിയില്ലെന്നാണ് പരാതി. സമയത്തിന് റഫറന്‍സ് കത്ത് ലഭിക്കാത്തതിനെ തുടര്‍ന്ന് ഒടുവില്‍  രോഗിയേ കൊല്ലത്തെ സ്വകാര്യാശുപത്രിയില്‍  പ്രവേശിപ്പിച്ചു.  

 കടപ്പാക്കട സ്വദേശിയായ സ്റ്റാന്‍ലിയെന്ന് അറുപത്തിരണ്ടുകാരനാണ് രണ്ടു ദിവസം ജില്ല ആശുപത്രി അധികൃതരുടെ നിഷേധാത്മ  സമീപനം കാരണം വലഞ്ഞത്. തലപൊട്ടി ആശുപത്രിയിലെത്തിയ സ്റ്റാന്‍ലിയുടെ  തല തുന്നിക്കെട്ടി പറഞ്ഞുവിട്ടു. ശരീരിക ക്ഷീണം തോന്നി വീണ്ടു ആശുപത്രിയിലെത്തിച്ചപ്പോള്‍ഹൃദയസ്തംഭനമെന്ന് പറഞ്ഞ് കാര്‍ഡിയാക് ഐ.സിയുവില്‍പ്രവേശിപ്പിച്ചു. പക്ഷെ തിങ്കളാഴ്ച വൈകിട്ടോടെ പ്രശ്നം ഞരമ്പ് സംബന്ധമാണെന്നും ന്യൂറോ സര്‍ജന്‍ഇല്ലെന്നും അറിയിച്ചു. സ്റ്റാന്‍ലിയെ തിരുവന്തപുരം ശ്രീ ചിത്രയിലേക്ക് കൊണ്ടുപോകാനുള്ള സജ്ജീകരണങ്ങള്‍ബന്ധുക്കള്‍ഒരുക്കി. പക്ഷെ ഒരു പകല്‍  മുഴുവന്‍കയറി ഇറങ്ങിയിട്ടും റഫറന്‍സ് കത്ത് നല്‍കിയില്ല. തുടര്‍ന്ന് രാത്രിയോടെ കൊല്ലത്തെ സ്വകാര്യാശുപത്രിയില്‍സ്്റ്റാന്‍ലിയേ പ്രവേശിപ്പിച്ചു. വളരെ മോശമായാണ് ആശുപത്രി അധികൃതര്‍പെരുമാറിയെന്ന് ബന്ധുക്കള്‍പറഞ്ഞു. 
 
അസുഖത്തിന്റെ കൃത്യമായ വിവരങ്ങള്‍  ഡോക്ടര്‍മാര്‍ബന്ധുക്കളെ അറിയിച്ചില്ല. ആശുപത്രി ആര്‍എം.ഒയും സൂപ്രണ്ടും ധിക്കാരപരമായാണ് ബന്ധുക്കളോട് പെരുമാറിയത്. പുലര്‍ച്ചെ ആറു മുതല്‍സന്ധ്യവരെ കയറി ഇറങ്ങിയിട്ടും രോഗിയോടോ കുടുംബത്തോടോ ഒരു സഹതാപവും ആശുപത്രി അധികൃതര്‍കാട്ടിയില്ല. നേരത്തേയും സമാനമായ ആരോപണങ്ങള്‍കൊല്ലം ജില്ലാ ആശുപത്രിക്കെതിരേ ഉണ്ടായിട്ടുണ്ട്.

MORE IN KERALA
SHOW MORE