നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലല്ല; പൊലീസിനെതിരെ ആക്ഷേപമില്ല: മുഖ്യമന്ത്രി

pinarayi-assembly-t
SHARE

നിലമ്പൂരിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കരുളായ്  വനത്തിലുണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് ജില്ലാ കലക്ടറുടെ റിപ്പോർട്ട് കിട്ടിയെന്നും ഇതിൽ പൊലീസിനെ കുറ്റപ്പെടുത്തുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിലമ്പൂർ കരുളായ് വനത്തിൽ മാവോയിസ്റ്റുകൾ ആക്രമിച്ചപ്പോൾ ഗത്യന്തരമില്ലാതെയാണ് പൊലീസ് തിരിച്ചടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊലീസ് നടപടിയിൽ ഒരാക്ഷേപവും ഇല്ല. മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, വയനാട് ജില്ലകളിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നും ഈ ജില്ലകളെ പ്രത്യേക സുരക്ഷാ പാക്കേജിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ചോദ്യോത്തരവേളയിൽ പറഞ്ഞു.

മാവോയിസ്റ്റ് കീഴടങ്ങൽ നയം സംസ്ഥാനത്ത് നടപ്പാക്കുന്നത് പരിശോധിച്ചു വരികയാണ്. കേരളത്തിൽ ഇടതു തീവ്രവാദം വർധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. 75 ആദിവാസികളെ സിവിൽ പൊലീസ് ഓഫിസർമാരായി നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ വിവാദമുയര്‍ത്തിയ സംഭവമായിരുന്നു നിലമ്പൂരിലെ ഏറ്റുമുട്ടല്‍. പ്രതിപക്ഷവും ഒപ്പം സിപിഐയും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി രംഗത്തെത്തിയിരുന്നു. 

MORE IN BREAKING NEWS
SHOW MORE