ഹർത്താൽ കാരണം ആരാണിവിടെ വരിക? അല്‍ഫോണ്‍സ് കണ്ണന്താനം ചോദിക്കുന്നു

kerala-tourism
SHARE

വിനോദസഞ്ചാരികളെ പഴയപോലെ ആകര്‍ഷിക്കാന്‍ കേരളത്തിനാകുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകളാണ് ഇതിന് കാരണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നു. എന്നാല്‍ ഇന്ത്യയില്‍ ആകെയെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കൂടിയുണ്ട്. 

വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ മുന്‍നിരയില്‍ നിന്നിരുന്ന കേരളം എട്ടാംസ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടുവെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ കണക്ക്. ടൂറിസം മേഖലയിലെ തിരിച്ചടിക്ക് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പഴിച്ചത് ജിഎസ്ടിയെ. എന്നാല്‍ ഹര്‍ത്തലാണ് വിനോദസഞ്ചാരികളുടെ വരവ് കുറയാന്‍ കാരണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി പറയുന്നു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ തമിഴ്നാടും മഹാരാഷ്ട്രയുമാണ് ഒന്നാം സ്ഥാനത്ത്.

കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തി എണ്‍പതിനായിരം കോടി രൂപയുടെ വരുമാനം ടൂറിസത്തില്‍ നിന്ന് രാജ്യത്തിന് ലഭിച്ചു. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് പ്രകടനം മോശമാണെങ്കിലും വരുമാന വര്‍ധന ആശ്വാസമായെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ബര്‍ലിനില്‍ നടന്ന ലോകവ്യാപാര മേളയില്‍ മികച്ച പ്രദര്‍ശനമൊരുക്കിയ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. രാജ്യാന്തര തലത്തില്‍ യോഗയുടെ പ്രചാരണത്തിനായി ഇന്‍ഗ്രഡിബിള്‍ ഇന്ത്യയുടെ പുതിയ പരസ്യചിത്രവും മന്ത്രാലയം പുറത്തിറക്കി.

MORE IN KERALA
SHOW MORE