കോളജുകൾ വൻ പ്രതിസന്ധിയിൽ

m tech1
SHARE

എന്‍ജിനീയറിങ് കോളജുകളിലെ എംടെക്ക് കോഴ്സുകളില്‍ചേരാന്‍ കുട്ടികളില്ല. സാങ്കേതിക സര്‍വകലാശാലയുടെ അശാസ്ത്രീയ ക്ലസ്റ്റര്‍ സമ്പ്രദായം നിലവില്‍ വന്നതോടെയാണ് വിദ്യാര്‍ഥികള്‍ പിജി കോഴ്സുകള്‍ ഉപേക്ഷിച്ചത്. പലകോളജുകളില്‍ പിജിക്ക് ചേരാനെത്തിയത് രണ്ടും മൂന്നും വിദ്യാര്‍ഥികള്‍മാത്രമായതോടെ,  കോളജുകള്‍വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. 

സ്വകാര്യ സ്വാശ്രയം, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയം, എയ്ഡഡ് വിഭാഗങ്ങളിലെ കോളജുകളിലൊന്നും എം.ടെക് കോഴ്സുകളില്‍ചേരാന്‍ കുട്ടികളില്ല. IHRDയുടെ കീഴിലെ കോളജുകളിലെ കണക്കുകള്‍ ഇതിന് ഉദാഹരണമാണ്. അടൂരിലെ കോളജില്‍ 18 സീറ്റുള്ള മെക്കാനിക്കല്‍ എം.ടെക്കിന് ചേര്‍ന്നത് മൂന്നുപേര്‍ പൂഞ്ഞാര്‍കോളജില്‍കംപ്യൂട്ടര്‍ സയന്‍സിന് 24 സീറ്റില്‍ പഠിക്കാനെത്തിയത് വെറും നാല് പേരാണ്.  കോഴിക്കോട് ഗവര്‍മെന്റ് എന്‍ജിനീയറിങ്  കോളജില്‍ കെമിക്കല്‍ എന്‍ജിനീയറിങ് എംടെക്കിന് പകുതി സീറ്റും ഒഴിഞ്ഞ് കിടക്കുകയാണ്. ടികെഎം കോള‍ജില്‍മെക്കാനിക്കല്‍ എംടെക്കിന് േചര്‍ന്നത് വെറും നാല്പേര്‍. മൂന്നാറിലെ സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളജില്‍ കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് വിഭാഗങ്ങളിലായി ആകെ പഠിക്കാനെത്തിയത് നാല്പേര്‍, ആകെ സീറ്റുകളാകട്ടെ 72 ഉും. എല്‍ബിഎസ്സും കേപ്പും നടത്തുന്ന കോളജുകളിലും സ്ഥിതി വ്യത്യാസമല്ല. സാങ്കേതിക സര്‍വകലാശാലയുടെ അശാസ്ത്രീയ ക്്ളസ്റ്റര്‍സമ്പ്രദായത്തോടെ, സിലബസ്, പരീക്ഷ , മൂല്യനിര്‍ണ്ണയം എന്നിവ കോളജുകള്‍ നേരിട്ടേറ്റെടുത്തു, ഇതോടെ പഠനനിലവാരവും പരീക്ഷയുടെ വിശ്വാസ്യതയും നഷ്ടമായതോടെയാണ് എംടെക്് കോഴ്സുകള്‍ളില്‍ വിദ്യാര്‍ഥികളില്ലാതായത്. 

സര്‍വകലാശാല ക്്ളസ്റ്റര്‍ സമ്പ്രദായം ഉപേക്ഷിക്കുകയും , പഠനത്തിന്റെയും പരീക്ഷയുടെയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തില്ലെങ്കില്‍ കേരളത്തിലെ എന്‍ജിനീയറിങ് കോളജുകളിലെ എംടെക് കോഴ്സുകള്‍ ഉടന്‍ സ്വാഭാവിക അന്ത്യത്തിലേക്ക് നീങ്ങും. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.