ദാരിദ്ര്യ ലഘൂകരണവിഭാഗത്തിലെ ജീവനക്കാര്‍ക്ക് ശമ്പളമില്ല, കൂട്ടഅവധിയിലേക്ക്

dhaaridra-lakhookarana-workers-1
SHARE

ദാരിദ്ര്യ ലഘൂകരണവിഭാഗത്തിലെ ജീവനക്കാര്‍ കൂട്ടഅവധിയിലേക്ക്. സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയുള്‍പ്പെടെയുള്ള കേന്ദ്രാവിഷ്കൃതപദ്ധതികളുടെനടത്തിപ്പ്  ഇതോടെ അവതാളത്തിലാകും. രണ്ടുമാസമായി ശമ്പളമില്ലാതെ ജീവിതം ദുരിതത്തിലായ സാഹചര്യത്തിലാണ് ജീവനക്കാരുടെ പ്രതിഷേധം. പത്തനംതിട്ടയില്‍ ദാരിദ്ര്യ ലഘൂകരണവിഭാഗംജീവനക്കാര്‍ ജില്ലാപഞ്ചായത്ത് ഉപരോധിച്ചു. 

മാര്‍ച്ച് ആയിട്ടും ജനുവരിയിലെ ശമ്പളംപോലും സംസ്ഥാനത്തെ  ദാരിദ്ര്യ ലഘൂകരണവിഭാഗം ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ജീവനക്കാരുടെ കൂട്ടഅവധിയെടുക്കാനുള്ള തീരുമാനം. 

പി.എസ്.സി വഴി സ്ഥിരനിയമനം ലഭിച്ചവരാണെങ്കിലും സര്‍ക്കാര്‍ അവഗണക്കുകയാണെന്ന് ജീവനക്കാര്‍. ശമ്പളത്തിനും ഓഫീസ് ആവശ്യത്തിനും ഫണ്ട് ആവശ്യപ്പെട്ട് പലജില്ലകളിലും പ്രൊജക്ട് ഡയറക്ടര്‍മാര്‍ ഗ്രാമവികസനകമ്മിഷണര്‍ക്ക് കത്തുനല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

ശമ്പളമില്ലാത്തതിനാല്‍ ജീവനക്കാര്‍ മറ്റുഓഫീസുകളിലേക്ക് മാറ്റത്തിന് ശ്രമിച്ചുതുടങ്ങി. തൊഴിലുറപ്പുപദ്ധതി, പ്രധാനമന്ത്രി ഭവനപദ്ധതി, ലൈഫ്മിഷന്‍ തുടങ്ങിസുപ്രധാന കേന്ദ്ര–സംസ്ഥാന പദ്ധതികളുടെ നിര്‍വഹണവും മേല്‍നോട്ടവും നടത്തുന്നത് ദാരിദ്ര്യലഘൂകരണവിഭാഗമാണ്. ജില്ലാപഞ്ചായത്തിന്റെ പദ്ധതികളും ഇവര്‍നടത്തുന്നു. പി.എസ്.സി വഴിസ്ഥിരനിയമനം ലഭിച്ച ഗ്രാമവികസനവകുപ്പ് ജീവനക്കാരാണ് ദാരിദ്ര്യലഘൂകരണ വിഭാഗത്തിലുള്ളത്.

MORE IN KERALA
SHOW MORE