ഉറ്റവന്റെ മരണവാർത്ത സുധാകരൻ അറിഞ്ഞത് പ്രസംഗമധ്യേ, വിഡിയോ

sudhakaran-shuhaib
SHARE

കണ്ണൂരിൽ പാർട്ടിയിലെ ഉറ്റസഹപ്രവർത്തകൻറെ വേർ‌പാട് കോൺഗ്രസ് നേതാവ് കെ.സുധാകരൻ അറിഞ്ഞത് ഖത്തറിൽ പ്രസംഗിക്കുന്നതിനിടെ. വിവരം അറിഞ്ഞ സുദാകരൻ വികാരാധീനനാകുന്നതും ശുഹൈബിനെ അനുസ്മരിക്കുന്നതും ഉൾപ്പെട്ട പ്രസംഗ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്തു.

താനുമായി വളരെ അടുത്ത ആളാണെന്നും വളരെ കഷ്ടപ്പെട്ടാണ് പാർട്ടിയിൽ അവന്‍ പ്രവർത്തിക്കുന്നതെന്നും സുധാകരൻ അനുസ്മരിക്കുന്നു. അത്ര ചുറുചുറുക്കുള്ള പ്രവർത്തകനായിരുന്നു. തനിക്ക് ഉടൻ നാട്ടിലേക്ക് തിരിച്ചുപോകാതെ പറ്റില്ലെന്നും പ്രസംഗത്തിൽ സുധാകരൻ പറയുന്നു. 

പിന്നാലെ സുധാകരൻ ഫെയ്‌‌സ്ബുക്കിൽ എഴുതിയ കുറിപ്പ് ഇങ്ങനെ:

എല്ലാ എതിർപ്പുകളെയും അവഗണിച്ചു ഒരു പ്രദേശത്തെ പാർട്ടിക്ക് ശക്തമായും ധീരമായും നേതൃത്വം കൊടുത്ത ശുഹൈബ് ഇനി ഒരോർമ്മ 

ബോംബെറിഞ്ഞു ഭീതിപരത്തിയ ശേഷമാണ് സിപിഎം ഗുണ്ടകൾ പ്രിയപ്പെട്ട ഷുഹൈബിനെ വെട്ടിനുറുക്കിയത് ചുവപ്പ് ഭീകരതയ്ക്ക് എതിരെ ജനമനഃസാക്ഷി ഉണരണം

ബാപ്പയുടെയും ഉമ്മയുടെയും മൂന്ന് അനുജത്തിമാരുടെയും ഏകപ്രതീക്ഷയെ ആണ് സിപിഎം കൊലയാളികൾ ഇന്നലെ ഇരുട്ടിന്റെ മറവിൽ ഇല്ലാതാക്കി കളഞ്ഞത്

തങ്ങളുടെ രാഷ്ട്രീയമല്ലെങ്കിൽ വച്ചുപൊറുപ്പിക്കില്ലെന്ന ഈ ഫാസിസം തകരേണ്ടതാണ്

ശുഹൈബ് മരിക്കാത്ത ഓർമ്മകളുമായി ഞങ്ങളുടെ നെഞ്ചിനകത്ത് എന്നും ഉണ്ടാകും

നമ്മെ വിട്ടു പിരിഞ്ഞ പ്രിയ ശുഹൈബിന് ആദരാഞ്ജലികൾ

#CPMTerror

#കൊലയാളി_പാർട്ടി_സിപിഎം

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.