തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണം നീട്ടിക്കൊണ്ടുപോകരുതെന്ന് കോടതി

Thumb Image
SHARE

മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്ന് കോടതി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് പതിനഞ്ചുദിവസം കൂടി അനുവദിച്ചുകൊണ്ടാണ് കോട്ടയം വിജിലന്‍സ് കോടതിയുടെ നിര്‍ദേശം. അന്വേഷണ ഉദ്യോഗസ്ഥന്‍ തയാറാക്കിയ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ഡിജിപി ലോക്നാഥ് ബെഹ്റ തിരിച്ചയച്ചതിനുപിന്നാലെയാണ് കോടതിയില്‍ കൂടുതല്‍ സമയം തേടിയത്.  

MORE IN KERALA
SHOW MORE