കോടതിമുറ്റത്ത് ആളൂരിനോട് പൊട്ടിത്തെറിച്ച് ജിഷയുടെ അമ്മ, വിഡിയോ

Thumb Image
SHARE

കോടതി വളപ്പിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ  അമീർ ഉൾ ഇസ്്ലാമിന്‍റെ അഭിഭാഷകൻ ബിഎ ആളൂരിനു നേരെ ജിഷയുടെ അമ്മ  പൊട്ടിത്തെറിച്ചു. മാധ്യമങ്ങളോട് ആളൂർ സംസാരിക്കുന്നതിനിടെ ഇതുവഴി കടന്നു പോയ ജിഷയുടെ അമ്മ ആളൂരിനോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയായിരുന്നു.  മാധ്യമ ക്യാമറകള്‍ക്ക് മുന്നിലേക്ക് പൊടുന്നനെ ജിഷയുടെ അമ്മ രാജേശ്വരി കടന്നുവരികയായിരുന്നു. വനിതാ പൊലീസുകാർ ബലം പ്രയോഗിച്ച് ജിഷയുടെ അമ്മയെ കൊണ്ടുപോകുകയായിരുന്നു.

പ്രത്യേക ലക്ഷ്യങ്ങളോടെ തന്‍റെ കക്ഷിയെ ബലിയാടാക്കാൻ വിചാരണക്കോടതി ശ്രമിക്കുന്നെന്ന് ആളൂര്‍ ആരോപിച്ചു.  സർക്കാരിന്‍റെ ആനുകൂല്യം നേടാൻ സർക്കാരിന്‍റെ ആവശ്യത്തിനു വേണ്ടി കോടതി പ്രവർത്തിക്കുകയാണെന്നും ആളൂർ കുറ്റപ്പെടുത്തി.  

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.