സിമന്‍റില്‍ കൊള്ള; കൃത്രിമക്ഷാമത്തിലൂടെ വില കൂട്ടാൻ കമ്പനികളുടെ ശ്രമം

cement
SHARE

കൃത്രിമക്ഷാമം സൃഷ്ടിച്ച് സംസ്ഥാനത്ത് സിമന്റ് വില കൂട്ടാൻ കമ്പനികളുടെ ശ്രമം. കഴിഞ്ഞ ഒരാഴ്ച കൊണ്ട് സിമന്റ് വിലയിൽ നാല്‍പതുരൂപയുടെ വർധനയുണ്ടായി. സിമന്റ് ലഭ്യത കുറഞ്ഞതിന് കമ്പനികൾ പറയുന്ന ന്യായീകരണങ്ങൾ തെറ്റാണെന്ന് വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു. 

ചരക്കുസേവനനികുതി നിലവിൽ വന്നതിനുശേഷം ഒരു ചാക്ക് സിമന്റിന് 380 മുതൽ 400 രൂപ വരെയായിരുന്നു മൊത്തവിപണിയിലെ വില. പിന്നീട് വില 330 രൂപവരെയായി താഴ്ന്നതോടെയാണ് സിമന്റ് കമ്പനികൾ സംഘടിതമായി കൃത്രിമക്ഷാമം സൃഷ്ടിച്ചതെന്ന് വ്യാപാരികൾ പറയുന്നു. ഇപ്പോൾ ഒരുചാക്ക് സിമന്റിന് 350 മുതൽ 370 രൂപ വരെയാണ് വില. കയറ്റിറക്കുകൂലിയടക്കം ഉപഭോക്താവ് 400 രൂപ വരെ നൽകേണ്ടിവരുന്നു. 

അപ്രതീക്ഷിതമായി സിമന്റ് വില കൂടിയത് നിർമാണമേഖലയെ പ്രതിസന്ധിയിലാക്കി. വീടുവയ്ക്കുന്ന സാധാരണക്കാരന്റെ കണക്കുകൂട്ടലുകളെ സിമന്റ് വിലക്കയറ്റം ഗുരുതരമായി ബാധിച്ചു. 

സിമന്റ് ചാക്കൊന്നിന് 50 രൂപവരെ വർധിപ്പിക്കുകയാണ് കമ്പനികളുടെ ഉദ്ദേശമെന്നും വ്യാപാരികൾ പറയുന്നു. പ്രശ്നപരിഹാരത്തിന് സംസ്ഥാനസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് നിർമാണമേഖലയിലുള്ളവർ ആവശ്യപ്പെടുന്നു. 

MORE IN KERALA
SHOW MORE