തിരുവനന്തപുരം മേയർക്ക് കയ്യേറ്റം; രാഷ്ട്രീയ ആയുധമാക്കി സി.പി.എം

Thumb Image
SHARE

തിരുവനന്തപുരം നഗരസഭാ മേയർ വി.കെ. പ്രശാന്തിന് നേരെയുള്ള കയ്യേറ്റ പ്രശ്നത്തിൽ പുതിയ പോർമുഖം തുറന്ന് സി.പി.എമ്മും ബി.ജെ.പിയും. കയ്യാങ്കളിയിൽ മേയർക്ക് പരുക്കേറ്റത് രാഷ്ട്രീയ ആയുധമാക്കാൻ സി.പി.എം ശ്രമിക്കുമ്പോൾ മേയർക്കെതിരെ വ്യാപക പ്രചാരണം സംഘടിപ്പിച്ച് ചെറുക്കാനാണ് ബിജെപി ശ്രമം. 

തിരുവനന്തപുരം കോർപറേഷനിൽ നേർക്കുനേർ പോരടിക്കുന്ന സി.പി.എമ്മിനും ബിജെപിക്കും ഇത് പുതിയ സമരമുഖം. എ.പി. മാരുടെയും എം.എൽമാരുടെയും ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോർപറേഷൻ കൗൺസിലിൽ കഴിഞ്ഞദിവസമുണ്ടായ സംഘർഷമാണ് കൈയാങ്കളിയിൽ കലാശിക്കുകയും മേയർ വി.കെ. പ്രശാന്ത് ഉൾപ്പടെയുള്ളവർക്ക് പരുക്കേൽക്കുകയും ചെയ്തത്. മേയർക്ക് നേരെയുളള ആക്രമണം ബിജെപിക്കെതിരെ രാഷ്ട്രീയ ആയുധമാക്കാനാണ് സിപി.എം ശ്രമം 

മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്ന മേയറെ മുഖ്യമന്ത്രി പിണറായി വിജയനും വി.എസ്. അച്യുതാനന്ദനും സി.പി.ഐ സംസ്ഥന സെക്രട്ടറി കാനം രാജേന്ദ്രനും സന്ദർശിച്ചത് ഇതിന് തെളിവ്. 

കൗൺസിർമാർക്കെതിരെ കള്ളക്കേസെടുത്താൻ ചെറുക്കുമെന്ന നിലപാടിലാണ് ബിജെപി. മേയർ നാടകം കളിക്കുകയാണെന്നും മുഖ്യമന്ത്രി ഉൾപ്പടെ ഇതിന് കൂട്ടുനിൽക്കുകയാണെന്നും അവർ ആരോപിക്കുന്നു. മേയർക്കെതിരെ വ്യാപക പ്രചാരണത്തിന് ഒരുങ്ങുകയാണ് ബിജെപി. ഇരുപാർട്ടികളും ശക്തമായി രംഗത്തിറങ്ങുമ്പോൾ തലസ്ഥാനത്ത് ക്രസമാധാന പ്രശ്നവും ഉയരും 

MORE IN KERALA
SHOW MORE