ലാപ്ടോപ്പ് പൊട്ടിത്തെറിച്ചു; തിരുവനന്തപുരം-ബംഗളൂരു വിമാനത്തിൽ തീ

indigo
SHARE

മൊബൈൽഫോൺ പൊട്ടിത്തെറിക്കു പിന്നാലെ വിമാനത്തിൽ ലാപ്ടോപ്പ് പൊട്ടിത്തെറിയും. തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ ഫ്ലൈറ്റിലാണ് തീ പടർന്നത്. 

ഒരു യാത്രക്കാരന്റെ ബാഗിൽ നിന്നും കരിഞ്ഞമണത്തോടൊപ്പം പുകയും ഉയർന്നത് ശ്രദ്ധയിൽപെട്ടതോടെ വൻ അപകടം ഒഴിവായി. ബാഗിൽ നിന്നും തീപ്പൊരി പടർന്നുപിടിക്കുന്നതിന് മുമ്പേ വിമാനത്തിലെ സുരക്ഷാജീവനക്കാർ തീ കെടുത്തി. വിമാനം തിരികെ ഇറക്കി. 

ബാഗുകൾ പരിശോധിച്ച് അപകടമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് യാത്രതുടർന്നത്. ബംഗളൂരുവിൽ സാധാരണപോലെ വിമാനമെത്തി. സുരക്ഷാപ്രവർത്തനങ്ങളുമായി സഹകരിച്ച എല്ലാവർക്കും ഇൻഡിഗോ നന്ദി അറിയിച്ചു. പതിനൊന്നാം തീയതിയാണ് സംഭവം. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.