മമതയുടെ അനിമേറ്റഡ് വിഡിയോ പങ്കുവെച്ചയാള്‍ക്കെതിരെ കേസ്; ഒളിയമ്പുമായി മോദി

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി ന‍ൃത്തം ചെയ്യുന്ന വിധത്തിലുള്ള അനിമേറ്റഡ് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചയാൾക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. ഇതിനെതിര ഒളിയമ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.  മമത നൃത്തം ചെയ്യുന്ന പോലെ മോദി നൃത്തം ചെയ്യുന്ന സമാനരീതിയിലുള്ള ഒരു വിഡിയോ എക്സില്‍ പ്രചരിച്ചിരുന്നു. 

എന്നാല്‍ മമത കേസെടുത്ത പോലെയല്ല ഈ  തിരഞ്ഞെടുപ്പുകാലത്ത് ഇതൊക്കെ താന്‍ ആസ്വദിക്കുന്നുവെന്നും സന്തോഷമാണെന്നും പറഞ്ഞ് ഈ വിഡിയോ അദ്ദേഹം ഷെയര്‍ ചെയ്തു. മോദി കൂള്‍ ആണെന്നും മമത ഏകാധിപതിയാണെന്നും പറഞ്ഞ് ബിജെപി അനുകൂലികള്‍ സോഷ്യല്‍മീഡിയയില്‍ പിന്നാലെ പ്രചാരണം ആരംഭിച്ചു.  യഥാർഥ ഏകാധിപതിയുടെ വെറും പിആർ തന്ത്രങ്ങൾ മാത്രമാണിതെന്ന് തൃണമൂൽ തിരിച്ചടിച്ചു. 

Modi reaction on Mamatha action against social media user,who shared animated dance video