വിവാഹാഘോഷം 'കണ്ണീര്‍ക്കടലായി'; രണ്ട് ദിവസത്തിനിടെ പൊലിഞ്ഞത് 8 ജീവനുകള്‍

kanyakumari-students-n
SHARE

കന്യാകുമാരിയില്‍ സുഹൃത്തിന്‍റെ വിവാഹച്ചടങ്ങിനെത്തിയ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളാണ് ഇന്ന് മുങ്ങിമരിച്ചത്. കന്യാകുമാരിയിലെ ലെമൂര്‍ ബീച്ചിലായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. ഇന്നലെയും ഇതേ ബീച്ചില്‍ മൂന്ന് പേര്‍‌ മുങ്ങി മരിച്ചിരുന്നു. കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയ ബീച്ചുകളില്‍ ഒന്നായിരുന്നു ഗണപതിപുരത്തുള്ള ലെമൂര്‍ ബീച്ച്. ഇവിടെ മാത്രമല്ല, തമിഴ് നാടിന്‍റെ തെക്കന്‍ തീരപ്രദേശത്ത് ശക്തമായ തിരമാലയുണ്ടാകാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് മുന്നോട്ട് വച്ചിരുന്നു.

കന്യാകുമാരി സ്വദേശിയായ പി.സര്‍വദര്‍ഷിത് (23), ദിണ്ടിഗല്‍ സ്വദേശിയായ എം പ്രവീണ്‍ സാം (23), നെയ്​വേലി സ്വദേശിയായ ബി ഗായത്രി (25), തഞ്ചാവൂര്‍ സ്വദേശിയായ ഡി ചാരുകവി, ആന്ധ്രാപ്രദേശില്‍ നിന്നുള്ള വെങ്കടേഷ് (24) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം മറ്റ് മൂന്ന് പേരും വിവാഹച്ചടങ്ങിന് ശേഷം ബീച്ചിലേക്ക് എത്തിയിരുന്നു.

ഞായറാഴ്ച്ച വിവാഹച്ചടങ്ങ് കഴിഞ്ഞ് സംഘം തൃപ്പരപ്പ് വെള്ളച്ചാട്ടത്തിലാണ് ആദ്യമെത്തിയത് . അവിടെ വെള്ളം കുറവായതിനാലാണ് ലെമൂര്‍ ബീച്ചിലേക്ക് എത്തുന്നത്. അവിടെ കളിക്കുന്നതിനിടെയാണ് അ‍ഞ്ചുപേര്‍ തിരയില്‍പ്പെട്ടത്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന് ശേഷം ബീച്ച് അധികൃതര്‍ അടച്ചിരുന്നു. തുടര്‍ച്ചയായ രണ്ട് ദിവസം കൊണ്ട് എട്ട് മരണമാണ് പ്രദേശത്ത് നടക്കുന്നത്. അതേസമയം കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്

MORE IN INDIA
SHOW MORE