ആറു വയസ്സുകാരിയെ ആക്രമിച്ച് ജര്‍മന്‍ ഷെപ്പേര്‍ഡ്; സിസിടിവി ദൃശ്യങ്ങള്‍

സൈക്കിള്‍ ഓടിക്കുന്നതിനിടെ ജര്‍മന്‍ ഷെപ്പേര്‍ഡിന്‍റെ ആക്രമണത്തിനിരയായി ആറുവയസ്സുകാരി. കുട്ടിക്കു നേരെ പാഞ്ഞടുത്ത നായ കയ്യിലും തുടയിലും കടിച്ചു. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. തടയാന്‍ ഉടമ ശ്രമിക്കുന്നുണ്ടെങ്കിലും അവരെയും വലിച്ചിഴച്ചുകൊണ്ടാണ് നായ കുട്ടിയെ കടിച്ചത്.

ഗാസിയബാദിലാണ് സംഭവം. കുട്ടിയുടെ അമ്മ ഇളയകുട്ടിയുടെ കൈപിടിച്ച് നടക്കുമ്പോഴായിരുന്നു സംഭവം. പെണ്‍കുട്ടി സൈക്കിളുമായി ഇവരുടെ പിന്നാലെ വരികയായിരുന്നു. പാഞ്ഞടുത്ത നായയുടെ ആക്രമണത്തില്‍ കുട്ടി ഭയന്നു. പെട്ടെന്നു തന്നെ സമീപത്തുണ്ടായിരുന്ന സെക്യൂരിട്ടി ഉദ്യോഗസ്ഥനെ അമ്മ സഹായത്തിനായി വിളിക്കുന്നത് വിഡിയോയില്‍ കാണാം.

നായയുടെ ഉടമയ്ക്കെതിരെ പരാതി നല്‍കിയതായി പെണ്‍കുട്ടിയുടെ അമ്മ നമിത ചൗഹാന്‍ വ്യക്തമാക്കി. ഐപിസി 289 പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തതായാണ് വിവരം. നായയെ മുഖാവരണം ധരിപ്പിച്ചിരുന്നില്ല എന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

Six-year-old girl was bitten by a German Shepherd dog.